Select Your Language

Notifications

webdunia
webdunia
webdunia
webdunia

തന്നെ ട്രോളിയ അര്‍ജ്യൂവിനെ തിരിച്ച് ട്രോളി ഫുക്രു; കിട്ടിയത് ലൈക്കുകളുടെ ആറിരട്ടി ഡിസ് ലൈക്കുകള്‍

തന്നെ ട്രോളിയ അര്‍ജ്യൂവിനെ തിരിച്ച് ട്രോളി ഫുക്രു; കിട്ടിയത് ലൈക്കുകളുടെ ആറിരട്ടി ഡിസ് ലൈക്കുകള്‍

ശ്രീനു എസ്

, ശനി, 16 മെയ് 2020 (21:37 IST)
യൂട്യൂബേഴ്‌സിനെയെല്ലാം അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു 'അര്‍ജ്യൂ' എന്ന അര്‍ജുന്‍ സത്യനേശന്‍ എന്ന യൂട്യൂബറുടെ വളര്‍ച്ച. വെറും രണ്ടാഴ്ചകൊണ്ടാണ് പത്ത് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെ ഈ ചെറുപ്പക്കാരന്‍ സ്വന്തമാക്കിയത്. ടിക് ടോക്കിലൂടെ പ്രശസ്തരായ ചിലരുടെ വീഡിയോകളെ പരിഹസിച്ചുകൊണ്ട് ചെയ്ത ചില വീഡിയോകളാണ് അര്‍ജുനെ ഈ നേട്ടത്തിലെത്തിച്ചത്. വര്‍ഷങ്ങളായി കഠിനപ്രയത്‌നം ചെയ്ത് സബ്‌സ്‌ക്രൈബേഴ്‌സിനെ കൂട്ടാന്‍ കിണഞ്ഞു പരിശ്രമിക്കുന്നവരുടെ മുന്നിലൂടെ യാതൊരു കൂസലുമില്ലാതെയാണ് അര്‍ജുന്‍ ഉയര്‍ന്നുവന്നത്.
 
ടിക് ടോക്കുകാരെ കളിയാക്കുന്നവരുടെ കൂട്ടത്തില്‍ ബിഗ്‌ബോസ് താരം ഫുക്രുവിനെയും താരം പരിഹസിച്ചിരുന്നു. എന്നാല്‍ ഇതിന് പ്രതികരണമെന്ന രീതിയില്‍ ഫുക്രു യൂട്യൂബില്‍ അര്‍ജുനെ കളിയാക്കി വീഡിയോ ചെയ്തു. പ്രതീക്ഷിച്ചതു പോലെ വീഡിയോ നിരവധിപേര്‍ കണ്ടെങ്കിലും ഫുക്രുവിന് കിട്ടിയത് ലൈക്കുകളുടെ ആറിരട്ടി ഡിസ് ലൈക്കുകളാണ്.
 
അര്‍ജുന്റെ അവതരണത്തിലെ നെഗറ്റീവുകളാണ് താന്‍ കാണിക്കാന്‍ പോകുന്നതെന്ന തരത്തിലായിരുന്നു ഫുക്രുവിന്റെ വീഡിയോ അവതരണം. അതിലൊന്ന് അര്‍ജുന്‍ തന്റെ വീഡിയോയില്‍ ഒരു പാവയെ കാണിച്ചതായിരുന്നു. പാവയോട് സംസാരിക്കുന്ന അര്‍ജുവിനെ ഫുക്രു പരിഹസിച്ചു. തനിക്ക് ഇതു കണ്ടപ്പോള്‍ വേറെയാരെയോ ഓര്‍മ വരുന്നതായി രജിത് കുമാറിനെ ഉദ്ദേശിച്ച് ഫുക്രു പറഞ്ഞു. ബിഗ്‌ബോസ് സീസണ്‍ ടുവില്‍ ഫുക്രുവിന് എതിര്‍ ടീമിലുണ്ടായിരുന്ന ആളാണ് ഡോ. രജിത് കുമാര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡി-ആക്‌റ്റിവേറ്റ് ചെയ്‌ത് പ്രിയ വാര്യർ