Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തല്ലിപൊളിക്കാൻ ആക്രോശിച്ചവർക്കും ബഹിഷ്കരിക്കാൻ നിർബന്ധ ബുദ്ധിയോടെ നിന്നവർക്കും നന്ദി മാത്രം'

'തല്ലിപൊളിക്കാൻ ആക്രോശിച്ചവർക്കും ബഹിഷ്കരിക്കാൻ നിർബന്ധ ബുദ്ധിയോടെ നിന്നവർക്കും നന്ദി മാത്രം'

'തല്ലിപൊളിക്കാൻ ആക്രോശിച്ചവർക്കും ബഹിഷ്കരിക്കാൻ നിർബന്ധ ബുദ്ധിയോടെ നിന്നവർക്കും നന്ദി മാത്രം'
, വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (11:33 IST)
അരുൺ ഗോപിയുടെ ആദ്യസംവിധാനസംരംഭത്തിലൊരുങ്ങിയ രാമലീല റിലീസ് ആയിട്ട് ഒരു വർഷം തികയുകയാണ്. തന്റെ രണ്ടാം ജന്മമെന്ന് ദിലീപ് പറഞ്ഞ ചിത്രം. അരുൺ ഗോപിയുടേയും ദിലീപിന്റേയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. അതുകൊണ്ടുതന്നെ ഒരു വർഷം ആഘോഷിക്കുമ്പോൾ അരുൺ ഗോപി പോസ്‌റ്റ് ചെയ്‌ത കുറിപ്പാണ് വൈറലായിരിക്കുന്നത്. കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓർക്കാനാകാത്ത ദിവസമെന്നാണ് അരുൺ ഗോപി കുറിച്ചത്.
 
അരുൺ ഗോപിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
സ്പെറ്റംബർ 28!! കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓർക്കാനാകാത്ത ദിവസം..!! കരിദിന ആഹ്വാനങ്ങൾക്കും തിയേറ്റർ തല്ലിപൊളിക്കുമെന്നുള്ള ആക്രോശങ്ങൾക്കും നടുവിലേക്ക് രാമലീല എന്ന കന്നിചിത്രവുമായി ചങ്കിടിപ്പോടെ വന്ന ദിവസം...!! പക്ഷെ ദൈവവും പ്രേക്ഷകരും കൈവിട്ടില്ല സ്വപ്ന തുല്യമായ തുടക്കം നൽകി അവർ ഞങ്ങളെ അനുഗ്രഹിച്ചു..!! നന്ദി പറഞ്ഞാൽ തീരാത്ത കടപ്പാടുകൾക്കു നടുവിൽ ഇതാ ഒരു വർഷം, രാമലീല കാണരുതെന്ന് വിളിച്ചുകൂവിയ ചാനലുകൾക്കു തല്ലിപൊളിക്കാൻ ആക്രോശിച്ചവർക്കു ബഹിഷ്കരിക്കാൻ നിര്ബന്ധ ബുദ്ധിയോടെ നിന്നവരോട് എല്ലാരോടും നന്ദി മാത്രം മനസ്സ് അനുഗ്രഹിച്ചു നൽകിയ ഈ വിജയത്തിന് !!!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഭാഗമായിരുന്നെങ്കിൽ എന്ന് ഏറെ ആഗ്രഹിച്ച രണ്ട് ചിത്രങ്ങളായിരുന്നു അത്': ഫഹദ് ഫാസിൽ