Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ വിറപ്പിച്ച വില്ലന്‍ ഇനി മോഹന്‍ലാലിനെതിരെ!

Webdunia
ബുധന്‍, 4 ജൂലൈ 2018 (14:01 IST)
മലയാളത്തിലെ മഹാനടന്‍‌മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും വില്ലന്‍‌മാരെ കിട്ടാന്‍ പാടാണ്. അത് അവര്‍ തന്നെയാണ് മലയാളത്തിലെ ഏറ്റവും മികച്ച ആക്‍ടിംഗ് പവ്വര്‍ഹൌസുകള്‍ എന്നതുകൊണ്ട് കൂടിയാണ്. അവര്‍ക്കെതിരെ വില്ലനായി വരുന്നവരും മികച്ച അഭിനേതാക്കളല്ലെങ്കില്‍ സിനിമ മൊത്തത്തില്‍ പാളുമെന്നുറപ്പ്.
 
ദി ഗ്രേറ്റ്ഫാദര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ എതിര്‍ചേരിയില്‍ നിലയുറപ്പിച്ചവരില്‍ ഒരാള്‍ തമിഴ് താരം ആര്യ ആയിരുന്നു. ഗംഭീര പെര്‍ഫോമന്‍സാണ് ആര്യ പുറത്തെടുത്തത്. മമ്മൂട്ടിക്കൊപ്പം ചിത്രത്തിന്‍റെ ത്രില്ലര്‍ മൂഡിനെ നിലനിര്‍ത്തുന്നതില്‍ ആര്യ വഹിച്ച പങ്ക് വലുതായിരുന്നു.
 
ഇപ്പോഴിതാ, ആര്യ മഹാനടന്‍ മോഹന്‍ലാലിനും വില്ലനാകുകയാണ്. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ - സൂര്യ ടീമിന്‍റെ തമിഴ് ചിത്രത്തിലാണ് ആര്യ വില്ലനായി എത്തുന്നത്. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമ ഇപ്പോള്‍ ലണ്ടനില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്.
 
അല്ലു ശിരിഷ്, സയേഷ, ബൊമന്‍ ഇറാനി, സമുദ്രക്കനി തുടങ്ങിയ വമ്പന്‍ താരനിരയാണ് ഈ സിനിമയിലുള്ളത്. 10 രാജ്യങ്ങളിലായാണ് ഈ സിനിമ ചിത്രീകരിക്കുന്നത്. ലണ്ടന്‍ കൂടാതെ ബ്രസീല്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങള്‍ പ്രധാന ലൊക്കേഷനുകളായിരിക്കും. ഇന്ത്യയില്‍ ഹൈദരാബാദിലും ഡല്‍ഹിയിലും ചിത്രീകരണമുണ്ട്.
 
ഹാരിസ് ജയരാജ് സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത് ഗാവമിക് യു ആരി ആണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

അടുത്ത ലേഖനം
Show comments