Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാട്ടുകാർക്ക് പ്രിയങ്കരനായ ഹരി- മമ്മൂട്ടിയുടെ അടുത്ത ഹിറ്റിന് കളമൊരുങ്ങുന്നു

വരവറിയിച്ച് മമ്മൂട്ടി!

നാട്ടുകാർക്ക് പ്രിയങ്കരനായ ഹരി- മമ്മൂട്ടിയുടെ അടുത്ത ഹിറ്റിന് കളമൊരുങ്ങുന്നു
, ബുധന്‍, 4 ജൂലൈ 2018 (13:36 IST)
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തും. ചിത്രത്തില്‍ ബ്ലോഗ് എഴുത്തുകാരനായ ഹരിയുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. 
 
എന്നാല്‍ ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്ലോഗെഴുത്തുകാരനായി എത്തുന്നത് സഞ്ജു ശിവറാം ആണെന്നാണ് പറയുന്നത്. സുധി എന്ന കുട്ടനാട്ടിലെ ബ്ലോഗറായി എത്തുന്നത് സഞ്ജുവാണെന്നും സുധിയുടെ ബ്ലോഗുകളിലെ പ്രധാന കഥാപാത്രമായ ഹരിയുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. മധ്യവയസിലെത്തിയെങ്കിലും നാട്ടിലെ ചെറുപ്പക്കാരുടെ പ്രിയങ്കരനാണ് ഹരി. 
 
ഷം‌ന കാ‍സിം, റായ് ലക്ഷ്മി, അനു സിതാര തുടങ്ങിയവർ ആണ് നായികമാർ. നീന എന്ന ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് ഷം‌ന ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്‍. കുട്ടനാട്ടിലെ കൃഷ്ണപുരം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. 
 
സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, സിദ്ദിക്ക് എന്നിവര്‍ക്കും ഒരു കുട്ടനാടന്‍ ബ്ലോഗില്‍ മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാനുള്ളത്. പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ നിര്‍മ്മാണം അനന്താ വിഷനാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാലിനും സൂര്യയ്‌ക്കുമൊപ്പം ആര്യയും; കെ വി ആനന്ദ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു