Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാദ റിയാലിറ്റി ഷോ തട്ടിപ്പായിരുന്നോ ?; തന്റെ രജിസ്റ്റർ വിവാഹം കഴിഞ്ഞെന്ന് ആര്യയുടെ വെളിപ്പെടുത്തല്‍

വിവാദ റിയാലിറ്റി ഷോ തട്ടിപ്പായിരുന്നോ ?; തന്റെ രജിസ്റ്റർ വിവാഹം കഴിഞ്ഞെന്ന് ആര്യയുടെ വെളിപ്പെടുത്തല്‍
, ശനി, 24 മാര്‍ച്ച് 2018 (17:02 IST)
ചെന്നൈ: താൻ വിവാഹിതനായിരുന്നു എന്ന് നടന്‍ ആര്യയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. താരം വിവാഹിതനാകാന്‍  നടത്തുന്ന വിവാദ റിയാലിറ്റി ഷോ ‘എങ്ക വീട്ടുമാപ്പിളൈ’യിലാണ് ആര്യ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 
 
ഏഴു വർഷത്തെ പ്രണയത്തിനുശേഷം താൻ ഒരു പെൺകുട്ടിയുമായി രജിസ്റ്റർ വിവാഹം ചെയ്തിരുന്നു. എന്നാൽ രജിസ്ട്രേഷന്റെ തുടർനടപടികൾ പൂർത്തീകരിക്കാൻ തനിക്കു കഴിഞ്ഞില്ലെന്നാണ് ആര്യ വെളിപ്പെടുത്തിയത്.
 
ഇതിനു കാരണവും വ്യക്തമാക്കുന്നുണ്ട് ആര്യ. പെൺകുട്ടിയുടെ വീട്ടുകാർക്ക് ഈ വിവാഹത്തോട് താല്‍പ്പര്യമില്ലായിരുന്നു.  അതിനാൽ അവരുടെ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കടുത്ത മാനസ്സിക സമ്മർദ്ദത്തോടെ തനിക്ക് ആ വിവാഹം വേണ്ടെന്നു വെക്കേണ്ടി വന്നു. പിന്നീട് കുറേ കാലത്തേക്ക് തന്റെ സിനിമകളുടെ വിജയമോ പരാജയമോ ഒന്നും താൻ അറിഞ്ഞിരുന്നില്ലെന്നും ആര്യ വ്യക്തമാക്കി. 
 
എങ്ക വീട്ടു മാപ്പിളൈ വലിയ വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ആര്യയുടെ പുതിയ വെളിപ്പെടുത്തൽ.
 
റിയാലിറ്റി ഷോ പെൺകുട്ടികളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തക ജാനകി അമ്മാള്‍ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നൽകിയിരുന്നു. ഏപ്രിൽ ഒന്നിന് ഈ കേസ് വീണ്ടും പരിഗണിക്കും. പരിപാടി ലൗ ജിഹാദാണെന്നാരോപിച്ച് നേരത്തെ ബിജെപി ദേശീയ നേതാവ് എച്ച് രാജയും രംഗത്ത് വന്നിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒരായിരം കിനാക്കളാൽ' ബിജു മേനോൻ!