Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ ചിത്രം കമലദളത്തില്‍ നായികയായി ആദ്യം തീരുമാനിച്ചത് ആശ ശരത്തിനെ, മോനിഷയെ അല്ല !

മോഹന്‍ലാല്‍ ചിത്രം കമലദളത്തില്‍ നായികയായി ആദ്യം തീരുമാനിച്ചത് ആശ ശരത്തിനെ, മോനിഷയെ അല്ല !
, ചൊവ്വ, 19 ജൂലൈ 2022 (15:46 IST)
മോഹന്‍ലാല്‍, മോനിഷ, പാര്‍വതി എന്നിവര്‍ തകര്‍ത്തഭിനയിച്ച സിനിമയാണ് കമലദളം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയിലാണ് സിനിമ സംവിധാനം ചെയ്തത്. കമലദളത്തിലെ മോനിഷ അവതരിപ്പിച്ച കഥാപാത്രം മാളവിക നങ്ങ്യാര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സിനിമ കൂടിയാണ് കമലദളം. എന്നാല്‍, ഈ സിനിമയില്‍ മോനിഷയ്ക്ക് പകരം മാളവിക നങ്ങ്യാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരു നടിയെയാണ് ആദ്യം തീരുമാനിച്ചത്. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ആശ ശരത്തിനെയാണ് ആ കഥാപാത്രത്തിനായി സിബി മലയിലും ലോഹിതദാസും ആദ്യം മനസില്‍ വിചാരിച്ചത്. ആശ ശരത്ത് തന്നെയാണ് ഇക്കാര്യം പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. 
 
ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആശ ശരത്തിനെ തേടി സുവര്‍ണാവസരം എത്തുന്നത്. ചെറിയ പ്രായം മുതല്‍ നൃത്തം അഭ്യസിച്ചിരുന്ന ആളായിരുന്നു ആശ ശരത്ത്. ആശയുടെ അമ്മ സുമതി കേരള കലാമണ്ഡലത്തിലെ നൃത്താധ്യാപികയായിരുന്നു. കമലദളത്തിലെ മാളവിക നങ്ങ്യാര്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ശാസ്ത്രീയ നൃത്തം അറിയുന്ന കുട്ടിയെ വേണമായിരുന്നു. ഈ അന്വേഷണമാണ് അവസാനം ആശ ശരത്തില്‍ എത്തിയത്. നടന്‍ ജയറാം ഒരുദിവസം ആശ ശരത്തിനെ വിളിച്ച് ലോഹിതദാസ് സര്‍ വിളിക്കുമെന്ന കാര്യം പറഞ്ഞു. ജയറാം അങ്ങനെ പറഞ്ഞപ്പോഴും എന്താകും കാര്യമെന്ന് ആശയ്ക്ക് അറിയില്ലായിരുന്നു. പിന്നീട് തിരക്കഥാകൃത്ത് ലോഹിതദാസ് കമലദളത്തിലെ കഥാപാത്രത്തെ കുറിച്ച് ആശയോട് സംസാരിച്ചു. 
 
കമലദളത്തിലെ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ ആശയ്ക്ക് വലിയ താല്‍പര്യമായി. കഥാപാത്രം ഇഷ്ടപ്പെട്ടെങ്കിലും സിനിമ ചെയ്യുന്നില്ല എന്ന് ആശ തീരുമാനിക്കുകയായിരുന്നു. പഠനത്തിനാണ് ആശയും കുടുംബവും അക്കാലത്ത് മുന്‍തൂക്കം നല്‍കിയത്. അതുകൊണ്ടാണ് സിനിമയോട് നോ പറഞ്ഞത്. സിനിമയില്‍ അഭിനയിക്കുക, നടിയാകുക തുടങ്ങിയ ആഗ്രഹങ്ങളൊന്നും അന്ന് തനിക്കുണ്ടായിരുന്നില്ലെന്നും ആശ പറയുന്നു. 
 
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആശ ശരത്ത്. താരം ഇന്ന് തന്റെ 47-ാം ജന്മദിനം ആഘോഷിക്കുകയാണ്. ദുബായില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ശരത്ത് ആണ് ആശയുടെ ജീവിതപങ്കാളി. പതിനെട്ടാം വയസ്സിലാണ് ആശയുടെ വിവാഹം നടന്നത്. ടിവിയിലൂടെ ഒരു ഡാന്‍സ് കണ്ട് ഇഷ്ടപ്പെട്ടാണ് ശരത്ത് ആശയെ വിവാഹം കഴിക്കാനുള്ള ആലോചനയുമായി വരുന്നത്. ഇരുവരുടെയും വീട്ടുകാരുടെ താല്‍പര്യത്തോടെ വിവാഹം ഉറപ്പിച്ചു. എന്നാല്‍, വിവാഹനിശ്ചയവും കഴിഞ്ഞ് വിവാഹത്തിനു തൊട്ടുമുന്‍പാണ് ആശയും ശരത്തും നേരിട്ടു കാണുന്നത്. അതുവരെ ഇരുവരുടെയും സംസാരവും സൗഹൃദം പങ്കുവയ്ക്കലുമൊക്കെ ഫോണിലൂടെയും കത്തുകളിലൂടെയുമായിരുന്നു. വിവാഹനിശ്ചയ സമയത്ത് ശരത്ത് മസ്‌കറ്റില്‍ ആയിരുന്നു. 
 
'പതിനെട്ടാം വയസ്സില്‍ വിവാഹം കഴിച്ച ആളാണ് ഞാന്‍. ടിവിയിലൂടെ ഒരു ഡാന്‍സ് കണ്ടാണ് ശരത്തേട്ടന് എന്നോട് ഇഷ്ടം തോന്നുന്നത്. വിവാഹം നിശ്ചയിച്ച് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞ്, വിവാഹത്തിനു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഞങ്ങള്‍ നേരിട്ടു കണ്ടത്,' ആശ ശരത്ത് പറഞ്ഞു. 
 
1975 ജൂലൈ 19 നാണ് ആശയുടെ ജനനം. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് ആശ ജനിച്ചത്. ശരത് വാര്യരാണ് ആശയുടെ ജീവിതപങ്കാളി. ഉത്തര, കീര്‍ത്തന എന്നിവരാണ് ആശയുടെ മക്കള്‍. മൂത്ത മകള്‍ ഉത്തര ശരത്തും സിനിമയില്‍ സജീവമാകുകയാണ്. 
 
സീരിയലുകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ആശ ശരത്ത് പിന്നീട് സിനിമാരംഗത്തും സജീവമായി. 2012 ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് കര്‍മ്മയോദ്ധാ, ദൃശ്യം, വര്‍ഷം, സക്കറിയയുടെ ഗര്‍ഭിണികള്‍, ഏഞ്ചല്‍സ്, പാവാട, കിങ് ലയര്‍, ആടുപുലിയാട്ടം, അനുരാഗ കരിക്കിന്‍ വെള്ളം, ദൃശ്യം 2, സിബിഐ 5 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോജുവിന് നന്ദി ! സുഹൃത്തുക്കളെ കാണാന്‍ സിനിമ ലൊക്കേഷനിലെത്തി താരം