Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പോര്‍ തൊഴില്‍' രണ്ടാം ഭാഗം എപ്പോള്‍ ? അശോക് സെല്‍വന്‍ പറയുന്നു

'പോര്‍ തൊഴില്‍' രണ്ടാം ഭാഗം എപ്പോള്‍ ? അശോക് സെല്‍വന്‍ പറയുന്നു

കെ ആര്‍ അനൂപ്

, തിങ്കള്‍, 14 ഓഗസ്റ്റ് 2023 (15:08 IST)
മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം കേരളക്കര കീഴടക്കിയ തമിഴ് ചിത്രമാണ് പോര്‍ തൊഴില്‍.വിഘ്‌നേഷ് രാജ് സംവിധാനം ചെയ്ത സിനിമയ്ക്ക് 6 കോടി രൂപയോളമാണ് ബജറ്റ്. ജൂണ്‍ 9ന് പ്രദര്‍ശനത്തിന് എത്തിയ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചാണ് ചര്‍ച്ചകള്‍.
 
സിനിമയുടെ രൂപത്തില്‍ തന്നെ തുടര്‍ഭാഗത്തില്‍ ഉള്ള സാധ്യത ഉണ്ടെന്നും അത് പല തരത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നും അശോക് സെല്‍വന്‍ പറഞ്ഞു. ആ സാധ്യതകള്‍ തീരുമാനിക്കേണ്ടത് സംവിധായകന്‍ വിഘ്‌നേഷാണെന്നും സിനിമയുടെ തുടര്‍ഭാഗം വേണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ടെന്നും അതില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
അല്‍ഫ്രഡ് പ്രകാശും വിഗ്‌നേഷ് രാജയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കലൈയരസന്‍ ശിവാജിയാണ് ഛായാഗ്രഹണം. ശ്രീജിത്ത് സാരംഗം എഡിറ്റിങ്ങും ജേക്‌സ് ബിജോയ് സം?ഗീതവും നിര്‍വഹിച്ചിരിക്കുന്നു. എപ്ലോസ് എന്റര്‍ടെയിന്‍മെന്റ്, ഇ 4 എക്‌സ്‌പെരിമെന്റ്‌സ്, എപ്രിയസ് സ്റ്റുഡിയോ എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിലര്‍ കഴിഞ്ഞാല്‍ ധ്യാനിന്റെ അടുത്ത റിലീസ്, കൂടെ അജുവും ഉണ്ട്, ചിരിക്കാന്‍ തയ്യാറായിക്കോളൂ