Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുല്‍ഖറിനും ജയം രവിക്കും പകരക്കാരനായി,'തഗ് ലൈഫ്'ല്‍ അശോക് സെല്‍വനും

Ashok Selvan to replace Jayam Ravi in Thug Life

കെ ആര്‍ അനൂപ്

, വ്യാഴം, 9 മെയ് 2024 (09:14 IST)
കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' ഒരുങ്ങുകയാണ്.ഷൂട്ടിംഗ് പുരോഗമിക്കുന്നു. ദുല്‍ഖര്‍ സല്‍മാനും ജയം രവിയും സിനിമയില്‍ നിന്നും പിന്‍മാറി.
 
ദുല്‍ഖര്‍ സല്‍മാന്റെ റോളിനു പകരം ചിമ്പു എത്തുന്നുവെന്നും അദ്ദേഹം ടീമിനൊപ്പം ചേരുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നതാണ്. ഇപ്പോഴിതാ ജയം രവിക്കും പകരക്കാരന്‍ എത്തിയിരിക്കുന്നു.ജയം രവിക്ക് പകരം നടന്‍ അശോക് സെല്‍വന്‍ ചിത്രത്തിലെത്തി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത
 ജയം രവിയും ദുല്‍ഖര്‍ സല്‍മാനും 'തഗ് ലൈഫില്‍' വേഷങ്ങള്‍ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. 
 
കമല്‍ഹാസന്‍, തൃഷ, ചിമ്പു, അരവിന്ദ് സ്വാമി, നാസര്‍, അഭിരാമി, ഗൗതം കാര്‍ത്തിക്, ജോജു ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് 'തഗ് ലൈഫിലെ' മറ്റ് അഭിനേതാക്കള്‍. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ വിടവാങ്ങി