'ഡാഡ എന്താ ലോകയിൽ അഭിനയിക്കാത്തത് ?': മക്കൾ ചോദിച്ചെന്ന് ആസിഫ് അലി

നിഹാരിക കെ.എസ്
ഞായര്‍, 14 സെപ്‌റ്റംബര്‍ 2025 (12:20 IST)
തന്റെ പുതിയ ചിത്രം മിറാഷിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ നടൻ ആസിഫ് അലി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 19 ന് റിലീസ് ആകും. തന്റെ പുതിയ ചിത്രങ്ങളൊന്നും മക്കൾ തിയറ്ററിൽ പോയി കണ്ടിട്ടില്ലെന്ന് പറയുകയാണ് ആസിഫ് അലി.  2024- 25 വർഷങ്ങളിൽ പുറത്തിറങ്ങിയ തന്റെ ചിത്രങ്ങളൊന്നും മക്കൾക്ക് ഇഷ്ടമായിട്ടില്ലെന്നും ആസിഫ് അലി പറയുന്നുണ്ട്. 
 
ലോകയിലെന്താണ് അഭിനയിക്കാത്തത് എന്നായിരുന്നു അവരുടെ ചോദ്യം. പുതിയ തലമുറയുടെ ഇഷ്ടങ്ങൾ വേറെയാണെന്നും ആസിഫ് അലി പറഞ്ഞു. മിറാഷിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആസിഫ്.
 
'പ്രേക്ഷകർക്ക് മാത്രം ഇഷ്ടപ്പെടുന്ന ചിത്രമെടുക്കാൻ ആർക്കുമാവില്ല. ഹിറ്റുകളൊന്നും നൽകാതെ നിൽക്കുമ്പോഴാണ് ജീത്തു ജോസഫ് കൂമൻ എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. സിനിമാ ജീവിതത്തിൽ ഗിയർ ഷിഫ്റ്റ് തന്ന ചിത്രമായിരുന്നു കൂമൻ. പിന്നീട് മൂന്ന് വർഷം കഴിഞ്ഞാണ് ജീത്തു ജോസഫിന്റെ ചിത്രത്തിൽ അഭിനയിക്കുന്നത്.
 
അതുകൊണ്ട് ഏറെ പ്രതീക്ഷയുള്ള സിനിമയാണിത്. ഏതൊരു ഭാഷയിലെ സിനിമകളോടും മത്സരിക്കാവുന്ന മികച്ച ചിത്രങ്ങളാണ് മലയാളത്തിലുണ്ടാകുന്നത്. അതോടൊപ്പം പ്രേക്ഷകരുടെ ആസ്വാദന രീതി മാറി. അതുകൊണ്ടാണ് തിയറ്ററിൽ വിജയിക്കാത്ത ചിത്രങ്ങൾ ഒടിടിയിൽ സ്വീകരിക്കുന്നത്. ഇൻസ്റ്റഗ്രാമും യൂട്യൂബുമെല്ലാം കാണുന്നവർ തിയറ്ററിൽ സിനിമയിലെ ഇഴച്ചിൽ ഇഷ്ടപ്പെടുന്നില്ലെന്നും" ആസിഫ് അലി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍; കണ്ടെത്തിയത് ബീഹാറിലെ ആറുജില്ലകളില്‍

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments