Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sarkeett OTT : ആസിഫ് അലിയുടെ സർക്കീട്ട് ഒ.ടി.ടിയിലേക്ക്; എവിടെ കാണാം?

മനോരമ മാക്സിൽ വൈകാതെ ചിത്രം സ്‍ട്രീമിംഗ് തുടങ്ങുമെന്നാണ് പുതിയ റിപ്പോർട്ട്.

Asif Ali's Sarkkeett OTT release

നിഹാരിക കെ.എസ്

, ഞായര്‍, 17 ഓഗസ്റ്റ് 2025 (09:44 IST)
ആസിഫ് അലി നായകനായ ചിത്രമാണ് സർക്കീട്ട്. താമർ സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ വർക്കായില്ല. സിനിമ ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. മനോരമ മാക്സിൽ വൈകാതെ ചിത്രം സ്‍ട്രീമിംഗ് തുടങ്ങുമെന്നാണ് പുതിയ റിപ്പോർട്ട്.
 
ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്‌റോണിനെയും അവതരിപ്പിച്ചിരുന്നത് ആസിഫ് അലിയും ബാലതാരം ഓർഹാനുമാണ്. ഇരുവരുടെയും സൗഹൃദ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'സർക്കീട്ട്'. മെയ്‌ 8നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.
 
കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായി കിഷ്‍കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനായസർക്കീട്ട്' പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ്. വമ്പൻ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, ആക്ഷൻ ഫിലിംസ് എന്നീ ബാനറുകളിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രമാണിത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കിയ സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്‍തിരിക്കുന്നന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty: ഒരു ഒന്നൊന്നര വരവിനൊരുങ്ങി മമ്മൂട്ടി, തിരിച്ചുവരവിന് ഇനി ദിവസങ്ങൾ മാത്രം!