മംമ്തയോടു കടുത്ത പ്രണയം തോന്നിയിരുന്നു, പിന്നീട് ആലോചിക്കുമ്പോള്‍ ചിരി വരുന്നു; ആസിഫ് അലിയുടെ വാക്കുകള്‍

കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്

Webdunia
തിങ്കള്‍, 25 ഡിസം‌ബര്‍ 2023 (08:23 IST)
സിനിമയില്‍ ആസിഫ് അലിയേക്കാള്‍ സീനിയറാണ് മംമ്ത മോഹന്‍ദാസ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം 'കഥ തുടരുന്നു' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയുടെ സെറ്റില്‍വച്ച് ആസിഫ് അലി മംമ്ത മോഹന്‍ദാസിനെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. മംമ്തയോട് തനിക്ക് തോന്നിയത് പ്രേമമായിരുന്നു എന്ന് തെറ്റിദ്ധരിച്ചു എന്നാണ് പില്‍ക്കാലത്ത് ഇതേകുറിച്ച് ആസിഫ് അലി ചിരിച്ചുകൊണ്ട് പറഞ്ഞത്. 
 
കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഈ പാട്ടില്‍ വളരെ റൊമാന്റിക് ആയ ചില രംഗങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ അഭിനയിക്കുമ്പോഴാണ് തനിക്ക് മംമ്തയോട് പ്രണയം തോന്നിയതെന്ന് ആസിഫ് അലി പറയുന്നു. സെറ്റില്‍ മംമ്ത തന്നെ വളരെ കംഫര്‍ട്ടബിളാക്കിയെന്നും അതിനെ താന്‍ പ്രണയമായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും ആസിഫ് പറഞ്ഞു. 
 
മംമ്തയോട് തനിക്ക് ഭയങ്കര പ്രണയം തോന്നിയിട്ടുണ്ടെന്നും പിന്നീട് അത് ആലോചിക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ആസിഫ് പറഞ്ഞു. ആസിഫിന്റെ കരിയറിലെ ആദ്യത്തെ പ്രണയ ഗാനമായിരുന്നു കഥ തുടരുന്നു എന്ന ചിത്രത്തിലെ ആരോ പാടുന്നു ദൂരെ എന്ന ഗാനം. സിനിമയിലെ ആസിഫിന്റെ സീനുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഈ ഗാന രംഗം ചിത്രീകരിച്ചത്. കഥ തുടരുന്നു സിനിമയുടെ സെറ്റില്‍വച്ചാണ് ആസിഫ് മംമ്തയെ ആദ്യമായി നേരിട്ടു കാണുന്നതും. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

അടുത്ത ലേഖനം
Show comments