നേര് വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഏറെ നാളുകള്‍ക്കു ശേഷം നിറഞ്ഞ കയ്യടികളോടെ ഒരു സിനിമ തിയറ്ററില്‍ കാണാനായ സന്തോഷത്തിലാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍.
'അനശ്വരരാജന്‍ അവളുടെ അഭിനയ വൈദഗ്ധ്യത്തിന്റെ പേരില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു, ഇപ്പോള്‍ നേര് സിനിമയ്ക്ക് ശേഷം അവള്‍ മലയാള സിനിമയുടെ പൊന്നോമനയാണ്! പൊതുജനാഭിപ്രായം മാറ്റാന്‍ നിങ്ങള്‍ക്ക് ഒരു നല്ല സിനിമ മതി! ഏറെ നാളുകള്‍ക്ക് ശേഷം തിയേറ്ററുകളില്‍ നിറഞ്ഞ കൈയടിക്ക് ഞാന്‍ സാക്ഷിയായി! മോഹന്‍ലാല്‍ സാറിനും ജിത്തുജോസഫ് സാറിനും അര്‍ഹിക്കുന്ന വിജയം പിന്നെ ത്രില്‍ സസ്‌പെന്‍സ് ഇല്ല എന്നൊക്കെ തള്ളാട്ടാ! നല്ല ത്രില്ലും നല്ല സസ്പെന്‍സും ഉണ്ട്',-രൂപേഷ് എഴുതി.
നടന്‍ രൂപേഷ് പീതാംബരന്‍ മൂന്നാമതും
സംവിധായകനായത് 'ഭാസ്‌കര ഭരണം'എന്ന ചിത്രത്തിലൂടെയാണ്.രൂപേഷ് പീതാംബരന്‍, സോണിക മീനാക്ഷി, അജയ് പവിത്രന്‍, മിഥുന്‍ കെ.ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.'ഭാസ്‌കരഭരണം' തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ രൂപേഷ് പീതാംബരനാണ്. ഉമാ കുമാരപുരമാണ് ഛായാഗ്രഹണം.എഡിറ്റിംഗും കളറിംഗും നിര്‍വ്വഹിക്കുന്നത് റഷീന്‍ അഹമ്മദും സംഗീതസംവിധാനം അരുണ്‍ തോമസുമാണ്.