Webdunia - Bharat's app for daily news and videos

Install App

ആ പാട്ട് സീനില്‍ അഭിനയിച്ചതോടെ ക്രഷ് ആയി, പിന്നെ മുടിഞ്ഞ പ്രണയം; മംമ്തയുമായുള്ള സൗഹൃദത്തെ കുറിച്ച് ആസിഫ്

കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്

രേണുക വേണു
ശനി, 9 നവം‌ബര്‍ 2024 (12:45 IST)
മലയാള സിനിമയില്‍ ആസിഫ് അലിയേക്കാള്‍ സീനിയറാണ് മംമ്ത മോഹന്‍ദാസ്. ഇരുവരും ആദ്യമായി ഒന്നിച്ചു അഭിനയിച്ചത് സത്യന്‍ അന്തിക്കാട് ചിത്രം 'കഥ തുടരുന്നു' വില്‍ ആണ്. ഈ സിനിമയുടെ സെറ്റില്‍വച്ച് ആസിഫ് അലി മംമ്ത മോഹന്‍ദാസിനെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. മംമ്തയോട് തനിക്ക് തോന്നിയത് പ്രേമമായിരുന്നു എന്ന് തെറ്റിദ്ധരിച്ചു എന്നാണ് പില്‍ക്കാലത്ത് ഇതേകുറിച്ച് ആസിഫ് അലി ചിരിച്ചുകൊണ്ട് പറഞ്ഞത്. 
 
കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഈ പാട്ടില്‍ വളരെ റൊമാന്റിക് ആയ ചില രംഗങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ അഭിനയിക്കുമ്പോഴാണ് തനിക്ക് മംമ്തയോട് പ്രണയം തോന്നിയതെന്ന് ആസിഫ് അലി പറയുന്നു. സെറ്റില്‍ മംമ്ത തന്നെ വളരെ കംഫര്‍ട്ടബിളാക്കിയെന്നും അതിനെ താന്‍ പ്രണയമായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും ആസിഫ് പറഞ്ഞു. 
 
മംമ്തയോട് തനിക്ക് ഭയങ്കര പ്രണയം തോന്നിയിട്ടുണ്ടെന്നും പിന്നീട് അത് ആലോചിക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ആസിഫ് പറഞ്ഞു. ആസിഫിന്റെ കരിയറിലെ ആദ്യത്തെ പ്രണയ ഗാനമായിരുന്നു കഥ തുടരുന്നു എന്ന ചിത്രത്തിലെ ആരോ പാടുന്നു ദൂരെ എന്ന ഗാനം. സിനിമയിലെ ആസിഫിന്റെ സീനുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഈ ഗാന രംഗം ചിത്രീകരിച്ചത്. കഥ തുടരുന്നു സിനിമയുടെ സെറ്റില്‍വച്ചാണ് ആസിഫ് മംമ്തയെ ആദ്യമായി നേരിട്ടു കാണുന്നതും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സെലന്‍സ്‌കി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു.

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനു വേണ്ടി ഇന്ത്യ യാചിച്ചു: പാക് സൈനിക മേധാവി അസിം മുനീര്‍

ബിഗ് ബോസ് താരം ജിന്റോക്കെതിരെ മോഷണ കേസ്; പരാതിയില്‍ സിസിടിവി ദൃശ്യങ്ങളും

Rapper Vedan: ആരാധന തോന്നി ഫോണിൽ ബന്ധപ്പെട്ടു, ആദ്യം കണ്ടപ്പോൾ തന്നെ പീഡിപ്പിച്ചു, വേടനെതിരായ പരാതി ഡിജിപിക്ക് മുന്നിൽ

സ്‌കൂളുകളില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റംസ് അവതരിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണം: സിദ്ധരാമയ്യയ്ക്ക് കത്തെഴുതി രക്ഷിതാക്കള്‍

അടുത്ത ലേഖനം
Show comments