Select Your Language

Notifications

webdunia
webdunia
webdunia
webdunia

രങ്കണ്ണന്‍ ഇനി തെലുങ്ക് സംസാരിക്കും: രവി തേജ നായകൻ, ചിത്രീകരണം അടുത്ത വർഷം

രങ്കണ്ണന്‍ ഇനി തെലുങ്ക് സംസാരിക്കും: രവി തേജ നായകൻ, ചിത്രീകരണം അടുത്ത വർഷം

നിഹാരിക കെ എസ്

, ശനി, 9 നവം‌ബര്‍ 2024 (11:55 IST)
ഫഹദ് ഫാസില്‍ നായകനായ ആവേശം സിനിമ സൗത്ത് ഇന്ത്യയിൽ വൻ ഓളം സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റീമേക്ക് അവകാശം രവി തേജ സ്വന്തമാക്കി. ഫഹദ് അവതരിപ്പിച്ച രങ്കണ്ണന്‍ എന്ന കഥാപാത്രത്തെ രവി തേജയാണ് പുനരവതരിപ്പിക്കുക. ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും. രങ്കണ്ണന്‍ ഇനി തെലുങ്ക് സംസാരിക്കും.
 
ഫഹദ് ഫാസിലിന്റെ കരിയറിലെ ബോക് ബസ്റ്റര്‍ ചിത്രമാണ് ആവേശം. രങ്കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള മൂന്ന് മലയാളി വിദ്യാര്‍ത്ഥികളുടെ കഥയും ശേഷം അവര്‍ നേരിടുന്ന ചില പ്രശ്‌നങ്ങളുമാണ് സിനിമ പറയുന്നത്.
 
മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയാവാന്‍ വിവാഹം കഴിക്കേണ്ടതില്ല: സ്വാസികയെ ഉപദേശിച്ച് ശ്വേത