Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ആസിഫ് അലി,'ടിക്കി ടാക്ക' ഷൂട്ട് പുരോഗമിക്കുന്നു

ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ആസിഫ് അലി,'ടിക്കി ടാക്ക' ഷൂട്ട് പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

, ബുധന്‍, 8 നവം‌ബര്‍ 2023 (12:13 IST)
'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍', 'ഇബിലീസ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി സംവിധായകന്‍ രോഹിത് വിഎസുമായി വീണ്ടും ഒന്നിക്കുന്നു.'ടിക്കി ടാക്ക' ഷൂട്ട് പുരോഗമിക്കുകയാണ്.80 ദിവസത്തെ ചിത്രീകരണം ഉണ്ടാകും.
 
ആക്ഷന്‍ രംഗങ്ങളും സിനിമയില്‍ ഉണ്ട്.12 സംഘട്ടന രംഗങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.താന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമാണ് വരാനിരിക്കുന്ന ചിത്രം എന്ന് ആസിഫ് അലിയും പറഞ്ഞിരുന്നു.ഈ വേഷത്തിനായി അദ്ദേഹം ശരീരഭാരം കുറച്ചു.
 
യദു പുഷ്‌കരന്‍, നിയോഗ്, ഫിറോസ് നജീബ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
 
ആസിഫ് അലിക്കൊപ്പം ഹരിശ്രീ അശോകന്‍, ലുക്മാന്‍ അവറാന്‍, വാമിക ഗബ്ബി, നസ്ലന്‍, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.  തമിഴില്‍ നിന്നും താരങ്ങള്‍ ഉണ്ടാകും.
 
അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്നു നിര്‍മ്മിക്കുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലിയോ' 600 കോടി കടന്നോ ? കളക്ഷന്‍ റിപ്പോര്‍ട്ട്