Webdunia - Bharat's app for daily news and videos

Install App

മംമ്തയോടു പ്രണയമായിരുന്നെന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വെളിപ്പെടുത്തിയ ആസിഫ്

കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്

രേണുക വേണു
വ്യാഴം, 22 മെയ് 2025 (16:06 IST)
മലയാള സിനിമയില്‍ ആസിഫ് അലിയേക്കാള്‍ സീനിയറാണ് മംമ്ത മോഹന്‍ദാസ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം 'കഥ തുടരുന്നു' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയുടെ സെറ്റില്‍വച്ച് ആസിഫ് അലി മംമ്ത മോഹന്‍ദാസിനെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. മംമ്തയോട് തനിക്ക് തോന്നിയത് പ്രേമമായിരുന്നു എന്ന് തെറ്റിദ്ധരിച്ചു എന്നാണ് പില്‍ക്കാലത്ത് ഇതേകുറിച്ച് ആസിഫ് അലി ചിരിച്ചുകൊണ്ട് പറഞ്ഞത്. 
 
കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഈ പാട്ടില്‍ വളരെ റൊമാന്റിക് ആയ ചില രംഗങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ അഭിനയിക്കുമ്പോഴാണ് തനിക്ക് മംമ്തയോട് പ്രണയം തോന്നിയതെന്ന് ആസിഫ് അലി പറയുന്നു. സെറ്റില്‍ മംമ്ത തന്നെ വളരെ കംഫര്‍ട്ടബിളാക്കിയെന്നും അതിനെ താന്‍ പ്രണയമായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും ആസിഫ് പറഞ്ഞു. 
 
മംമ്തയോട് തനിക്ക് ഭയങ്കര പ്രണയം തോന്നിയിട്ടുണ്ടെന്നും പിന്നീട് അത് ആലോചിക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ആസിഫ് പറഞ്ഞു. ആസിഫിന്റെ കരിയറിലെ ആദ്യത്തെ പ്രണയ ഗാനമായിരുന്നു കഥ തുടരുന്നു എന്ന ചിത്രത്തിലെ ആരോ പാടുന്നു ദൂരെ എന്ന ഗാനം. സിനിമയിലെ ആസിഫിന്റെ സീനുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഈ ഗാന രംഗം ചിത്രീകരിച്ചത്. കഥ തുടരുന്നു സിനിമയുടെ സെറ്റില്‍വച്ചാണ് ആസിഫ് മംമ്തയെ ആദ്യമായി നേരിട്ടു കാണുന്നതും. സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് ഇതേ കുറിച്ച് അക്കാലത്ത് താന്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും പഴയൊരു അഭിമുഖത്തില്‍ ആസിഫ് വെളിപ്പെടുത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

ദേശീയ പാത തകര്‍ന്ന സംഭവം: കരാര്‍ കമ്പനിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ, ഓഫീസ് അടിച്ചുതകര്‍ത്തു

ഒമിക്രോൺ ജെ എൻ 1, എൽ എഫ് 7, എൻ ബി 1.8: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാൻ സാധ്യത

തിരുവനന്തപുരത്ത് രണ്ട് ദിവസത്തിനുള്ളില്‍ വെടിവച്ചുകൊന്നത് ഏഴ് കാട്ടുപന്നികളെ

അടുത്ത ലേഖനം
Show comments