Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sarkeett Movie Box Office Collection: പോസിറ്റീവ് റിവ്യു, ആദ്യദിനം 37 ലക്ഷം; ആസിഫ് അലി പടത്തിന് പിന്നീട് സംഭവിച്ചത്, എത്ര നേടി?

തിയറ്ററുകളിൽ കയ്യടി നേടുന്ന സർക്കീട്ടിന് ബോക്സ് ഓഫീസിൽ അത്ര നല്ല പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചില്ല

Asif Ali's Sarkkeett Movie Collection

നിഹാരിക കെ.എസ്

, വ്യാഴം, 15 മെയ് 2025 (10:35 IST)
കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി നായകനായി എത്തിയ ചിത്രമായിരുന്നു സർക്കീട്ട്. മെയ് 8ന് റിലീസ് ആയ ചിത്രത്തിന് ആദ്യദിനം 37 ലക്ഷമാണ് നേടാനായത്. തിയറ്ററുകളിൽ കയ്യടി നേടുന്ന സർക്കീട്ടിന് ബോക്സ് ഓഫീസിൽ അത്ര നല്ല പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചില്ലെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 
 
കളക്ഷന്റെ കാര്യമെടുത്താൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഒന്നാം ദിനം 37 ലക്ഷ്യമെങ്കിൽ രണ്ടാം ദിനം അത് 32 ലക്ഷമായി. എന്നാൽ മൂന്നാം ദിനം നാല് ലക്ഷം രൂപ മാത്രമാണ് സർക്കീട്ടിന് നേടാനായതെന്ന് റിപ്പോർട്ട് പറയുന്നു. നാലാം ദിനം അത് 48 ലക്ഷവും 16 ലക്ഷം, 15 ലക്ഷം എന്നിങ്ങനെ അഞ്ചും ആറും ദിവസങ്ങളിലും സർക്കീട്ട് നേടി. ആകെ ഇന്ത്യ നെറ്റ് കളക്ഷൻ 1.88 കോടിയാണ്. ആറ് ദിവസത്തെ ആ​ഗോള കളക്ഷൻ 2.1 കോടിയാണെന്നും സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. 
 
താമർ സംവിധാനം ചെയ്ത ചിത്രമാണ് സർക്കീട്ട്. അദ്ദേഹം തന്നെയാണ് തിരക്കഥ രചിച്ചതും. അമീർ എന്നാണ് ആസിഫ് അലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ദിവ്യ പ്രഭ, ദീപക് പറമ്പോൾ, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടർ, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപൻ അടാട്ട്, സിൻസ് ഷാൻ, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഹരിക്കെതിരായ സന്ദേശം പങ്കുവച്ച് ഷൈൻ ടോം ചാക്കോയുടെ സൂത്രവാക്യം ടീസർ