ചെയ്യരുതേ എന്ന് കേണപേക്ഷിച്ചതാണ്, പക്ഷെ സൽമാൻ ഖാൻ കേട്ടില്ല: ആസിഫ് ഷെയ്ഖ്

നിഹാരിക കെ എസ്
വെള്ളി, 18 ഒക്‌ടോബര്‍ 2024 (16:17 IST)
സൽമാൻ ഖാന്റെ സുഹൃത്തുക്കളിൽ ഒരാളാണ് ആസിഫ് ഷെയ്ഖ്. നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, തങ്ങളെ ഒരിക്കൽ പോലീസ് പിടിച്ചിട്ടുണ്ടെന്ന് പറയുകയാണ് ആസിഫ്. ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് ആസിഫ് ഷെയ്ഖ് പഴയ ആ സംഭവം ഓർമിച്ചത്.
 
1998 ലായിരുന്നു സംഭവം. ആ വർഷം പുറത്തിറങ്ങിയ ബന്ധൻ എന്ന ചിത്രത്തിൽ സൽമാൻ ഖാനൊപ്പം ആസിഫ് ഷെയ്ഖും അഭിനയിച്ചിരുന്നു.സൽമാൻ ഖാന് അന്നൊരു മാരുതി എസ്റ്റീം കാറുണ്ടായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളകളൊന്നിൽ ആസിഫിനേയും ഒപ്പമിരുത്തി സൽമാൻ ഖാൻ ഒരു ഡ്രൈവിന് പോയി. ഫൂട്പാത്തുകൾ തിരഞ്ഞുപിടിച്ച് സൽമാൻ ഖാൻ വണ്ടിയോടിക്കാൻ തുടങ്ങി. പോലീസ് പിടിക്കുമെന്ന് കേണപേക്ഷിച്ചെങ്കിലും പുള്ളി കേട്ടില്ലെന്ന് ആസിഫ് പറയുന്നു. 
 
അഥവാ പിടിച്ചാലും സൽമാൻ ഖാനാണ് ഒപ്പമിരിക്കുന്നതെന്നും വണ്ടിയോടിക്കുന്നതെന്നും എന്ന ഭാവമായിരുന്നു അദ്ദേഹത്തിനെന്നാണ് ആസിഫ് ഓർക്കുന്നത്. "കാറിന്റെ ​ഗ്ലാസ് സൽമാൻ താഴ്ത്തിവെച്ചിരുന്നെങ്കിലും ട്രാഫിക് പോലീസിന് അദ്ദേഹത്തെ മനസിലായില്ല. തന്നെ പോലീസിന് മനസിലായില്ല എന്നാണ് തോന്നുന്നതെന്ന് സൽമാൻ പറഞ്ഞു. എന്നിരുന്നാലും പോലീസ് പിടിച്ചു', ആസിഫ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഒരു ബോംബെറിഞ്ഞു തീര്‍ത്തു കളയണം'; മുഖ്യമന്ത്രിക്കെതിരെ കൊലവിളിയുമായി കന്യാസ്ത്രീയുടെ ചിത്രമുള്ള പ്രൊഫൈല്‍

ശബരിമലയില്‍ അപകടകരമായ രീതിയില്‍ തിരക്ക്, സ്‌പോട്ട് ബുക്കിങ് നിയന്ത്രിക്കും: കെ.ജയകുമാര്‍

ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ മൂപ്പ് ചോദ്യം ചെയ്യപ്പെടുന്നു, നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറണമെന്ന് സമാജ് വാദി പാര്‍ട്ടിയും

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ, അവാമി ലീഗ് അനുകൂലികൾ തെരുവിൽ, സംഘർഷത്തിൽ 2 മരണം

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

അടുത്ത ലേഖനം
Show comments