Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ യുവനടന്റെ ഭാവി പ്രവചിച്ച പൃഥ്വിരാജ്, ഒടുവിൽ അത് സത്യമായി!

Prithviraj Sukumaran

നിഹാരിക കെ എസ്

, വ്യാഴം, 17 ഒക്‌ടോബര്‍ 2024 (10:40 IST)
വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളെ ഞെട്ടിക്കുന്ന നടനാണ് ജഗദീഷ്. അടുത്തിടെ 'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട് താരം ചില വിവാദങ്ങളിലൊക്കെ അകപ്പെട്ടെങ്കിലും കൃത്യമായ നിരീക്ഷണം നടത്തിയാണ് അദ്ദേഹം ഇപ്പോൾ സിനിമകൾ ചൂസ് ചെയ്യുന്നത്. ഇപ്പോഴിതാ, ടോവിനോ തോമസിനെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് പൃഥ്വിരാജ് നടത്തിയ ചില നിരീക്ഷണങ്ങൾ മാതൃഭൂമിയോട് പങ്കുവെയ്ക്കുകയാണ് അദ്ദേഹം. 
 
ഇപ്പോൾ ഉള്ള യൂത്തന്മാരിൽ ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോൾ 'തനിക്ക് ഏറെ പ്രതീക്ഷയുള്ളത് ടൊവിനോ'യെ ആണെന്നായിരുന്നു പൃഥ്വി നൽകിയ മറുപടി. അന്നത്തെ താരത്തിന്റെ അനാലിസിസ് വളരെ ശരിയായിരുന്നുവെന്നും, പൃഥ്വിയെ പോലെ തന്നെയാണ് ടൊവിനോ എന്നും ജഗദീഷ് പറയുന്നു. സ്റ്റാർ ആകണമെങ്കിൽ ആക്ടിങ് കപ്പാസിറ്റി കൂടെ വേണമെന്നും, അഭിനയിക്കാൻ കഴിവില്ലെങ്കിൽ സ്റ്റാർ പട്ടം കിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു. 
 
ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ പൃഥ്വിരാജിന് ആ സിനിമയുടെ സംഗീതം മുതൽ എഡിറ്റിങ് വരെയുള്ള കാര്യങ്ങളിൽ ചില ധാരണകൾ ഒക്കെ ഉണ്ടാകുമെന്നും അതുപോലെ തന്നെയാണ് ടൊവിനോ തോമസെന്നും ജഗദീഷ് പറയുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ സിനിമ കണ്ട് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ചെരുപ്പൂരി തലയ്ക്കടിച്ച് ഐശ്വര്യ!