Select Your Language

Notifications

webdunia
webdunia
webdunia
webdunia

അല്ലു അർജുന്റെ വീടിന് നേരെ ആക്രമം; ഇരച്ചെത്തി പ്രതിഷേധക്കാർ

പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് പ്രതിഷേധക്കാർ അകത്തുകടന്നത്

അല്ലു അർജുന്റെ വീടിന് നേരെ ആക്രമം; ഇരച്ചെത്തി പ്രതിഷേധക്കാർ

നിഹാരിക കെ.എസ്

, തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (08:10 IST)
ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹൗസിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാർ കല്ലേറ് നടത്തി. ആക്രമണത്തിൽ വീടിന് മുന്നിലുണ്ടായിരുന്ന പൂച്ചെട്ടി തകർന്നു. വേറെയും നാശനഷ്ടങ്ങളുണ്ടായെന്നാണ് വിവരം. പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് പ്രതിഷേധക്കാർ അകത്തുകടന്നത്. 
 
തിയേറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് രേവതി എന്ന യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു സംഭവം. മതിൽ ചാടി അകത്ത് കടന്ന പ്രതിഷേധക്കാർ വസ്തുവകകൾ അടിച്ച് തകർക്കാനും ശ്രമിച്ചു. സംഭവത്തിന് പിന്നിൽ ഉസ്മാനിയ സർവകാലശാലയിലെ അംഗങ്ങളാണെന്നാണ് സൂചന. 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. രേവതിക്കും മകനും നീതി ലഭിക്കണമെന്ന മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു ഇവർ ഇരച്ചെത്തിയത്.   
 
മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എംഎൽഎ അക്ബറുദ്ദീൻ ഒവൈസി തുടങ്ങിയവർ അല്ലു അർജുനെതിരകെ വ്യാജ പ്രചരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നടന്റെ വീടിന് നേരെയുള്ള ആക്രമണം. തെറ്റായ വാർത്തകർ പരത്തരുതെന്ന് കഴിഞ്ഞ ദിവസം അല്ലു അർജുൻ വ്യക്തമാക്കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മനസ്സ് തുറന്ന് സംസാരിക്കൂ; വിവാഹ മോചന കേസില്‍ ജയം രവിയ്ക്കും ആര്‍തിയ്ക്കും കോടതിയുടെ ഉപദേശം