Publish Date: Thu, 13 Oct 2022 (15:01 IST)
Updated Date: Thu, 13 Oct 2022 (15:04 IST)
സൂരാജ് വെഞ്ഞാറമൂട്,ആന്‍ അഗസ്റ്റിന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'.
എം മുകുന്ദന്റെ ഇതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. അദ്ദേഹം തന്നെയാണ് ഈ സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്. ടീസര്‍ ശ്രദ്ധ നേടുന്നു.
ഒക്ടോബര്‍ 28നാണ് റിലീസ്.രാധികയായി ആന്‍ വേഷമിടുമ്പോള്‍ സജീവന്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. ഇരുവരും ഭാര്യ ഭര്‍ത്താവാണ്.
സൂരാജ് വെഞ്ഞാറമൂട്,ആന്‍ അഗസ്റ്റിന്‍ എന്നിവരെ കൂടാതെ കൈലാഷ്, ജനാര്‍ദ്ദനന്‍,സ്വാസിക വിജയ്,ദേവി അജിത്,നീനാ കുറുപ്പ്,മനോഹരി ജോയി, ബേബി അലൈന ഫിദല്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അളഗപ്പന്‍ ഛായാഗ്രഹണവും ഔസേപ്പച്ചന്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.പ്രഭാവര്‍മ്മയുടെതാണ് വരികള്‍.