Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാണിയുമായുള്ളത് ബാബുരാജിന്റെ രണ്ടാം വിവാഹം; ആദ്യ ജീവിതപങ്കാളി ഗ്ലാഡിസ്

ബാബുരാജിന് ആദ്യ ഭാര്യയില്‍ രണ്ട് ആണ്‍മക്കളുണ്ട്

Baburaj first wife
, തിങ്കള്‍, 2 ജനുവരി 2023 (13:04 IST)
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ബാബുരാജ്. പ്രമുഖ നടി വാണി വിശ്വനാഥാണ് ബാബുരാജിന്റെ ജീവിതപങ്കാളി. എന്നാല്‍ വാണിയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് ബാബുരാജ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. അതേ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. ആദ്യ ഭാര്യക്കൊപ്പമുള്ള ബാബുരാജിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 
 
ബാബുരാജിന് ആദ്യ ഭാര്യയില്‍ രണ്ട് ആണ്‍മക്കളുണ്ട്. അഭയ്, അക്ഷയ് എന്നാണ് മക്കളുടെ പേര്. ഇതില്‍ അഭയ് എന്ന മകന്റെ വിവാഹനിശ്ചയത്തിന് അച്ഛന്റെ സ്ഥാനത്തുനിന്ന് ചടങ്ങുകളെല്ലാം നടത്താന്‍ ബാബുരാജ് എത്തി. വിവാഹവേദിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആദ്യ ഭാര്യക്കൊപ്പം വേദിയില്‍ നിന്നാണ് ബാബുരാജ് മകന്റെ വിവാഹചടങ്ങുകള്‍ ഉത്തരവാദിത്തത്തോടെ ചെയ്യുന്നത്.
 
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ബാബുരാജ് വാണിയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വാണി വിശ്വനാഥുമായുള്ള ബന്ധത്തിലും ബാബുരാജിന് രണ്ട് മക്കളുണ്ട്. ആര്‍ച്ചയും ആരോമലും. 
 
ഗ്ലാഡിസ് എന്നാണ് ബാബുരാജിന്റെ ആദ്യ ഭാര്യയുടെ പേര്. തന്റെ ആദ്യ വിവാഹബന്ധത്തെ കുറിച്ച് ബാബുരാജ് എവിടെയും കാര്യമായി പരാമര്‍ശിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും ഇത് അറിയില്ല. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മാളികപ്പുറം' എന്താണ് എന്ന് മലയാളി സമൂഹത്തിന് പറഞ്ഞ് കൊടുത്തത് മമ്മൂക്ക: ഉണ്ണി മുകുന്ദന്‍