വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് സംയുക്ത വര്‍മ്മ. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ താരം ഇടയ്ക്കിടെ യോഗാഭ്യാസനത്തിന്റെ ചിത്രങ്ങളും വീഡിയോയും പങ്കിടാറുണ്ട്. ഇപ്പോഴിതാ ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും വ്യായാമത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയ സന്തോഷത്തിലാണ് സംയുക്ത.
നടിയെ സംബന്ധിച്ചിടത്തോളം യോഗ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ആഗ്രഹിച്ചതല്ലെങ്കിലും ഇടയ്ക്ക് വെച്ച് ഒരു ഇടവേള എടുക്കേണ്ടി വന്ന താരം വീണ്ടും താന്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന പായയില്‍ എത്തിയ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.
'എങ്ങനെ വിശ്രമിക്കാം എന്ന് പഠിക്കുന്നത് നിങ്ങളുടെ വലിയ ശക്തിയാകും. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും എന്റെ പായയിലേക്ക്',-സംയുക്ത വര്‍മ്മ കുറിച്ചു.