Webdunia - Bharat's app for daily news and videos

Install App

ആമിര്‍ഖാന് കഷ്ടകാലമോ ?വന്‍ ഫ്ളോപ്പുകള്‍, കരിയറില്‍ ഇടവേള

കെ ആര്‍ അനൂപ്
വ്യാഴം, 15 ഫെബ്രുവരി 2024 (10:22 IST)
Aamir Khan
ബോളിവുഡിന്റെ യഥാര്‍ത്ഥ കിംഗ് ഷാരൂഖ് ഖാന്‍ ആണ്. എന്നാല്‍ താര രാജാവിന് പോലും നേടാനാവാത്ത ഒരു പിടി നേട്ടങ്ങള്‍ സ്വന്തമാക്കിയ സ്വന്തമാക്കിയ ഒരു സൂപ്പര്‍ താരമുണ്ട് നമുക്ക് മുന്നില്‍.
 
റെക്കോര്‍ഡ് പ്രതിഫലം വാങ്ങി സൂപ്പര്‍താരങ്ങള്‍ക്ക് മുന്നേ നടന്ന താരമാണ് ആമിര്‍ഖാന്‍. 2016ല്‍ ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ 275 കോടി ആണ് താരം വാങ്ങിയത്.ബോളിവുഡിലെ പല കോടി ക്ലബുകളും ആദ്യമായി തുറന്ന് വഴി കാണിച്ചതും മറ്റാരുമല്ല അമീര്‍ഖാന്‍ തന്നെയാണ്. 100 കോടി കളക്ഷന്‍ നേടുന്ന ആദ്യ ചിത്രം ഒരുക്കിയതും ആമിറാണ്.ത്രീ ഇഡിയറ്റ്സിലൂടെ ആമിര്‍ ഖാന്‍ അതും തിരുത്തി 200 കോടി ക്ലബ്ബിലും എത്തി.
 
ബോളിവുഡിലെ ആദ്യത്തെ 200 കോടി ചിത്രമായിരുന്നു ത്രീ ഇഡിയറ്റ്സ്. 250 കോടി ഒരു ചിത്രത്തിന് ആദ്യമായി ലഭിച്ചത് അമീര്‍ഖാനിലൂടെയാണ്.ധൂം എന്നാണ് ആ സിനിമയുടെ പേര്.പീകെ എന്ന ചിത്രത്തിലൂടെ 300 കോടി ക്ലബും ആമിര്‍ ആദ്യമായി തൊട്ടു. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആര്‍ക്കും അവകാശപ്പെടാന്‍ ആവാത്ത ആയിരം കോടി ക്ലബ്ബ് ആദ്യമായി തൊട്ടത് അമീര്‍ഖാന്‍ ചിത്രമാണ്.
 
ആദ്യ ആയിരം കോടി പിറന്നത് ആമിറിന്റെ ദങ്കല്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു. ആമിറിന് ദങ്കലില്‍ അഭിനയിച്ചപ്പോഴാണ് 275 കോടി പ്രതിഫലം ലഭിച്ചത്.
 
ദങ്കലിന് ശേഷം സീക്രട്ട് സൂപ്പര്‍ സ്റ്റാറാണ് നടന്റെ പുറത്തുവന്ന സിനിമ. താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചില്ലെങ്കിലും വലിയ വിജയം സമ്മാനിക്കാന്‍ സിനിമയ്ക്കായി. എന്നാല്‍ ഇതിന് ശേഷം അമീറിനെ കഷ്ടകാലമാണ്.തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍, ലാല്‍ സിംഗ് ഛദ്ദ എന്നീ രണ്ട് വന്‍ ഫ്ളോപ്പുകളാണ് കരിയറില്‍ നടന്‍ നേരിട്ടു. ഇപ്പോള്‍ ഇടവേള എടുത്തിരിക്കുകയാണ് താരം.
 
 എന്നാല്‍ അതിന് ശേഷം ആമിറിന് കഷ്ടകാലമാണ്. തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍, ലാല്‍ സിംഗ് ഛദ്ദ എന്നീ രണ്ട് വന്‍ ഫ്ളോപ്പുകളാണ് കരിയറില്‍ ആമിര്‍ നേരിട്ടത്. ഇതോടെ താരം ഒരു ഇടവേള എടുത്തിരിക്കുകയാണ്.
 
 
 
 
 
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

RCB Victory Parade: വിജയാഘോഷം ദുരന്തമായി; ആറ് വയസുകാരി അടക്കം 11 മരണം !

തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ഗുരുതര പിഴവ്, കണ്ണ് മാറി കുത്തിവച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments