Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനപ്രീതിയില്‍ മുന്നില്‍ വിജയ്, രജനികാന്തും കമല്‍ഹാസനും ഏറെ പിന്നില്‍!

Rajinikanth and Kamal Haasan Vijay leads in popularity behind

കെ ആര്‍ അനൂപ്

, വ്യാഴം, 15 ഫെബ്രുവരി 2024 (09:18 IST)
കോളിവുഡിലെ ജനപ്രീതിയുള്ള നടന്മാരുടെ ലിസ്റ്റ് പുറത്തുവന്നു.ഓര്‍മാക്‌സ് മീഡിയയാണ് ജനുവരിയില്‍ ജനപ്രീതിയുടെ കാര്യത്തില്‍ മുന്നിലെത്തിയ താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ജനപ്രീതിയില്‍ തമിഴ്‌നാട്ടില്‍ മുന്നില്‍ എത്തിയിരിക്കുകയാണ് വിജയ്. രണ്ടാം സ്ഥാനത്ത് അജിത്ത് എത്തിയപ്പോള്‍ മൂന്നാം സ്ഥാനത്ത് സൂര്യയാണ്.
 
 ജനുവരി മാസത്തില്‍ വിജയ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു.ലിയോയുടെ വന്‍ വിജയവും താരത്തിന്റെ രാഷ്ട്രീയ പ്രവേശനവും ഒക്കെ ജനുവരിയില്‍ നടന്റെ പേര് സജീവമായി നിലനിര്‍ത്തി.സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ ചിത്രമായ ദ ഗോട്ട് ചിത്രീകരണം പുരോഗമിക്ക ഇടയില്‍ പകര്‍ത്തിയ സെല്‍ഫി ചിത്രങ്ങളും വൈറലായി മാറി.
 
മഗിഴ് തിരുമേനിയുടെ വിഡാ മുയര്‍ച്ചിയെന്ന പുതിയ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് തമിഴ് സിനിമ ലോകം. അതിനാല്‍ തന്നെ അജിത്തിന്റെ പേരും തമിഴകത്ത് നിറഞ്ഞുനിന്നു. ഇതാണ് നടനെ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കാന്‍ സഹായിച്ചത്.സംവിധായകന്‍ സിരുത്തൈ ശിവയുടെ പുതിയ ചിത്രം കങ്കുവ റിലീസിനായി കാത്തിരിക്കുകയാണ് സൂര്യ.
 കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എന്നത് നായകന്‍ സൂര്യക്ക് അനുകൂലമായ ഒരു ഘടകമായിരിക്കുന്നു. 

രജനികാന്ത് നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്. തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ ഇങ്ങനെയാണ് ധനുഷ് തൊട്ടുപിറകെ കമല്‍ഹാസന്‍ ഏഴാം സ്ഥാനത്ത് ശിവകാര്‍ത്തികയെട്ടാമത് വിജയ് സേതുപതി ഒമ്പതാമത് വിക്രം പത്താമത് കാര്‍ത്തി എന്നിങ്ങനെയാണ് ലിസ്റ്റ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിയറ്ററുകളിലെ വിഷമം ഒടിടിയില്‍ തീര്‍ക്കാന്‍ ഡങ്കി, പ്രതീക്ഷയോടെ ഷാരൂഖ് ഖാന്‍