Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് ലക്ഷം വരെ, ആര്യയുടെ ഷോപ്പിലെ സാരികൾക്ക് കത്തി വിലയോ?

ഭാവന, ഹണി റോസ്, സ്വാസിക വിജയ് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക മുൻനിര നായികമാരും കാഞ്ചീവരത്തിന്റെ കസ്റ്റമേഴ്സാണ്.

Badai Arya

നിഹാരിക കെ.എസ്

, ശനി, 24 മെയ് 2025 (11:15 IST)
അവതാരകയും നടിയുമായ ആര്യ നിലവിൽ ഒരു ബിസിനസുകാരി കൂടിയാണ്. ബൊട്ടീക്ക് ബിസിനസാണ് നടി ആരംഭിച്ചത്. കാഞ്ചീവരം എന്നാണ് ആര്യയുടെ ബൊട്ടീക്കിന്റെ പേര്. സാരികളുടെ എക്സ്ക്ലൂസീവ് കലക്ഷനാണ് കാഞ്ചീവരത്തിന്റെ പ്രത്യേകത. തിരുവനന്തപുരത്തും കൊച്ചിയിലും കാഞ്ചീവരത്തിന്റെ ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ഭാവന, ഹണി റോസ്, സ്വാസിക വിജയ് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക മുൻനിര നായികമാരും കാഞ്ചീവരത്തിന്റെ കസ്റ്റമേഴ്സാണ്. 
 
കാഞ്ചീവരത്തിലെ സാരികളുടെ വില നിലവാരത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണിപ്പോൾ ആര്യ. സെലിബ്രിറ്റി നടത്തുന്ന ഷോപ്പായതുകൊണ്ട് തന്നെ കത്തി വിലയായിരിക്കുമോ എന്നുള്ള സംശയം എല്ലാവർക്കുമുണ്ട്. ഇതേ കുറിച്ച് നടി ആനി ചോദിച്ചപ്പോഴാണ് തന്റെ സ്ഥാപനത്തെ കുറിച്ച് ആര്യ സംസാരിച്ചത്.
 
സെലിബ്രിറ്റികൾ ഏത് ബിസിനസിലേക്ക് ഇറങ്ങിയാലും ഉള്ളൊരു പ്രശ്നമാണിത്. പ്രത്യേകിച്ച് ക്ലോത്തിങുമായി ബന്ധപ്പെട്ട സംരംഭമാണെങ്കിൽ. എന്റെ ഷോപ്പിൽ സാരികളുടെ സ്റ്റാർട്ടിങ് പ്രൈസ് എണ്ണൂറ് രൂപ മുതലാണ്. രണ്ട് ലക്ഷം രൂപ വില വരുന്ന സാരി വരെയുണ്ട്. അതുകൊണ്ട് തന്നെ ഇതിനിടയിലെ എല്ലാ റേഞ്ചിലുമുള്ള സാരികളുണ്ട്. എല്ലാവർക്കും താങ്ങാനാവുന്ന വിലയിലുള്ള സാരികൾ ഷോപ്പിൽ വേണമല്ലോ. നമ്മളും അങ്ങനെയാണല്ലോ ജീവിച്ച് വന്നത്. അതുകൊണ്ട് തന്നെ അവിടെ സെലിബ്രിറ്റി എന്നൊന്നുമില്ല. കസ്റ്റമേഴ്സിന്റെ ആവശ്യങ്ങളും താൽപര്യങ്ങളും എന്താണോ അതിന് അനുസരിച്ചുള്ള സാരികൾ വിൽപ്പനയ്ക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

15 വർഷത്തെ സൗഹൃദം, 12 വയസ് വ്യത്യാസം; ഒരു മാസമായി വിശാലും ധൻഷികയും പ്രണയത്തിൽ