Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോപ്പിയടി വിവാദത്തിന് വിശദീകരണവുമായി ഗോപി സുന്ദര്‍

കോപ്പിയടി വിവാദത്തിന് വിശദീകരണവുമായി ഗോപി സുന്ദര്‍
കൊച്ചി , വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (12:26 IST)
കോപ്പിയടി വിവാദത്തിന് മറുപടിയുമായി സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍.ബാംഗൂര്‍ ഡെയ്സിലെ കണ്ണും ചിമ്മി എന്ന ഗാനം പ്രശസ്ത റോക്ക് സംഗീതജ്ഞനായ ബ്രയന്‍ ആഡംസിന്റെ ഒരു പാട്ടില്‍ നിന്നും കോപ്പിയടിക്കപ്പെട്ടതാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു ഈ സാഹചര്യത്തിലാണ് ഗോപി സുന്ദര്‍ വിശദീകരണമായി രംഗത്തെത്തിയിരിക്കുന്നത്.  

കണ്ണുംചിമ്മിയെന്നഗാനം എല്ലാ കോപ്പി റൈറ്റ് നിയമങ്ങളെയും അനുസരിച്ചുള്ളതാണെന്നും   താന്‍ കേട്ട് വളര്‍ന്ന  റോക്ക് മ്യൂസിക്ക് ജെനറിലുള്ളതാണെന്നും  ഗോപി സുന്ദര്‍ കുറിപ്പില്‍ വിശദീകരിച്ചു.

ഗാനം ചിത്രത്തിലെ രംഗത്തിന് ഒരു നൊസ്റ്റാള്‍ജിക് അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഉള്‍പ്പെടുത്തിയതാണ് തനിക്ക് നേരെയുള്ള വിമര്‍ശനത്തിന് പിന്നില്‍ സ്ഥാപിത താല്‍പര്യങ്ങളാണ്.ഈ ഗാനത്തില്‍ ഒരു നിയമങ്ങളുടേയും ലംഘനമില്ല. ഇത് സംബന്ധിച്ചുള്ള എല്ല സംശയങ്ങള്‍ക്കും മറുപടി പറയാന്‍ താന്‍ തയ്യാറാണ്. തന്നെ കൂടുതല്‍ അപമാനിക്കരുത് ഗോപി സുന്ദര്‍ പറഞ്ഞു.

ഗോപിസുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ...


My songs from Bangalore Days were cleared by Music Attorneys. Kannun Chimmi's lyrical expressions and musical notes are unique and true. The track belongs to the genre of Rock music which I grew up listening to. It was intended to bring a nostalgic feel in the context of the movie and its driving themes where it was used. Who wasn't inspired by Bryan Adams in those days. The chugging rock guitar chord progressions and drum breaks used in my song are typically and most commonly used to epitomize the genre of 80's rock music. With regard to his song the Summer of 69" and its theme the words of Bryan Adams are ominous " a song ..25 years old .. has had that many years to incubate ..songs can have a life of their own .." This media blitzkrieg against me is motivated, if not out of innocence or ignorance .. my song does not violate any laws whatsoever ! I will be eager to clear any doubts regarding this. Please do not defame me any further.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.








Share this Story:

Follow Webdunia malayalam