Publish Date: Mon, 22 May 2023 (10:42 IST)
Updated Date: Mon, 22 May 2023 (10:51 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തും. ഓണം റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.
നിരവധി ഷെഡ്യൂളുകളിലായി 170 ദിവസം കൊണ്ടാണ് ബറോസിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൂടുതലും വിദേശത്താണ് നടന്നത്.
അടിമുടി ഫാന്റസി ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. പോര്‍ച്ചുഗലില്‍ നിന്നും സ്പെയിനില്‍ നിന്നും ഉള്ളവര്‍ ബറോസില്‍ അഭിനയിക്കുന്നുണ്ട്.