Webdunia - Bharat's app for daily news and videos

Install App

'എന്റെ തിരക്കഥയില്‍ മൂന്നാമത്തെ സിനിമ';'കൂമന്‍ ','ട്വല്‍ത്ത് മാന്‍'ന് ശേഷം ജീത്തു ജോസഫിനൊപ്പം കൃഷ്ണകുമാര്‍

കെ ആര്‍ അനൂപ്
ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (09:18 IST)
ബേസില്‍ ജോസഫിനെ നായകനാക്കി പുതിയ സിനിമ പ്രഖ്യാപിച്ച് ജീത്തു ജോസഫ്.'നുണക്കുഴി'എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.കെ ആര്‍ കൃഷ്ണകുമാറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.'കൂമന്‍ ','ട്വല്‍ത്ത് മാന്‍' ന് ശേഷം ജീത്തു ജോസഫിനൊപ്പം കൃഷ്ണകുമാര്‍ ഒന്നിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്.  
 
ഡാര്‍ക്ക് ഹ്യുമര്‍ ജോണറില്‍പ്പെട്ട സിനിമയാണിത്. ബേസിലും ജിത്തുവും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്. നേര് എന്ന സിനിമയ്ക്ക് ശേഷം സിനിമയുടെ ജോലികളിലേക്ക് സംവിധായകന്‍ കടക്കും. സരിഗമയും ജീത്തു ജോസഫിന്റെ വിന്റേജ് ഫിലിംസും ചേര്‍ന്നാണ് സിനിമ ഒരുക്കുന്നത്. വിക്രം മെഹര്‍, സിദ്ധാര്‍ത്ഥ ആനന്ദ് കുമാര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.
ഗ്രേസ് ആന്റണിയാണ് നായിക.സിദ്ദിഖ്, മനോജ് കെ ജയന്‍, ബൈജു, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിനായക് വി എസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.സഹില്‍ ശര്‍മയാണ് സഹ നിര്‍മ്മാതാവ്. സൂരജ് കുമാറാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തലപ്പാടി വാഹനാപകടത്തില്‍ മരണം ആറായി; അപകടകാരണം ബസിന്റെ ബ്രേക്ക് പോയത്

ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചു, ഞാന്‍ എന്റെ മകനു വേണ്ടി ജീവിച്ചു: ഹൈക്കോടതി വിധിയില്‍ തകര്‍ന്ന് പ്രഭാവതി അമ്മ

സുപ്രീം കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി; ഫരീദാബാദ് സ്ത്രീക്ക് 1.25 ലക്ഷം രൂപ പിഴ

ജിഎസ്ടി ഘടന പരിഷ്‌കരണം: സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി

സർവീസ് സഹകരണ ബാങ്കുകളിൽ ജോലി, ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

അടുത്ത ലേഖനം