Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂക്കയെ ജോര്‍ജ് സര്‍ എന്ന് വിളിക്കാനേ തോന്നൂ, റിലീസിന് ശേഷം നമ്മള്‍ പൊളിക്കും; കണ്ണൂര്‍ സ്‌ക്വാഡിനെ കുറിച്ച് തിരക്കഥാകൃത്ത് റോണി ഡേവിഡ് രാജ്

കണ്ണൂര്‍ സ്‌ക്വാഡിനെ കുറിച്ച് തിരക്കഥാകൃത്തും നടനുമായ റോണി ഡേവിഡ് രാജ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുകയാണ്

Rony David Raj about Kannur Squad
, ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (09:15 IST)
മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത 'കണ്ണൂര്‍ സ്‌ക്വാഡ്' സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സെന്‍സര്‍ പൂര്‍ത്തിയാകാത്തതിനാല്‍ ആണ് റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്. മുഹമ്മദ് ഷാഫിയുടേതാണ് കഥ. തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ കൂടിയായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്ന്. മമ്മൂട്ടി പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുക. 
 
കണ്ണൂര്‍ സ്‌ക്വാഡിനെ കുറിച്ച് തിരക്കഥാകൃത്തും നടനുമായ റോണി ഡേവിഡ് രാജ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുകയാണ്. ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. പൊലീസ് ഉദ്യോഗസ്ഥനാണ് ജോര്‍ജ് മാര്‍ട്ടിന്‍. റോണി ഡേവിഡ് രാജും ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. പലപ്പോഴും മമ്മൂട്ടിയെ കഥാപാത്രത്തിന്റെ പേരായ ജോര്‍ജ് എന്ന് വിളിക്കാനാണ് തോന്നുകയെന്ന് റോണി ഡേവിഡ് രാജ് പറയുന്നു. കുറേ ഉത്തരവാദിത്തങ്ങള്‍ കൂടി ബാക്കിയുണ്ടെന്നും അതുകൊണ്ടാണ് റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതെന്നും റോണി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 
 
റോണി ഡേവിഡിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 


ഈ നാല് അംഗ സംഘം, നിങ്ങളെ എത്ര മാത്രം സ്വാധീനിക്കും എന്ന് ചോദിച്ചാല്‍, എനിക്ക് ഉത്തരമില്ല. കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും. അതിനുള്ള ഉത്തരം തരേണ്ടത് പ്രേക്ഷകര്‍ ആണ്.
 
ഒരുപാട് ദിവസങ്ങള്‍ ഒരുമിച്ചു ചിലവഴിച്ചു ഈ മൂന്ന് പേരോടൊപ്പവും. പലപ്പോഴും മമ്മൂക്കെയെ ജോര്‍ജ് സര്‍ എന്നേ വിളിക്കാന്‍ തോന്നാറുള്ളു. അത് എന്ത് കൊണ്ടാണെന്നു പടം കാണുമ്പോള്‍ മനസിലാവും.
 
മമ്മൂക്ക ഇന്നലെ പ്രൊമോഷന്‍സില്‍ പറഞ്ഞ പോലെ, എല്ലാ പേരും perfect casting ആയിരുന്നു, ആയിരുന്നോ??? അറിയില്ല, അതിന്റെയും വിധിയെയുത്ത് വരും ദിവസങ്ങളില്‍ അറിയാം.
 
ഫാന്‍സിനോട് ക്ഷമാപണം, മറ്റൊന്നും കൊണ്ടല്ല റിലീസ് ഡേറ്റ് ഒഫീഷ്യല്‍ ആയിട്ട് അറിയിക്കാം. നിങ്ങളുടെ സ്‌നേഹം മനസിലാക്കാം പക്ഷെ കൂറേ ഉത്തരവാദിത്തങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. നിങ്ങോളോടൊപ്പം, റിലീസിനു ശേഷം നമ്മള്‍ പൊളിക്കും
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരാളെ ഇഷ്ടപ്പെട്ടാല്‍ തുറന്നു പറയും, മുമ്പ് പറഞ്ഞിട്ടുണ്ട്,സിനിമയില്‍ നിന്നും പ്രണയാഭ്യര്‍ത്ഥനകള്‍ വന്നിട്ടുണ്ടോ ? ലക്ഷ്മി മേനോന്‍ പറയുന്നു