Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയും മോഹൻലാലും സൈഡ് പ്ലീസ്; തൊട്ടതെല്ലാം പൊന്നാക്കുന്ന ബേസിൽ

നിഹാരിക കെ എസ്
ശനി, 23 നവം‌ബര്‍ 2024 (16:02 IST)
കണ്ടാൽ ഒരു നിഷ്കളങ്കൻ ലുക്ക്, എന്നാൽ വർക്കോ? അസാധ്യം! അതാണ് ബേസിൽ ജോസഫ്. സംവിധായകനായും നടനായും പ്രേക്ഷകരുടെ പൾസ് അറിഞ്ഞ് സിനിമ ചെയ്യുന്നയാൾ. തനിക്ക് കിട്ടുന്ന കഥാപാത്രം, അതിനി നായകനായാലും സഹനടനായാലും കാമിയോ റോൾ ആയാലും പ്രേക്ഷകരെ കയ്യിലെടുത്തിട്ടേ അടങ്ങൂ എന്ന തരത്തിലാണ് ബേസിലിന്റെ അഭിനയം. അതിൽ അയാൾ വിജയിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ നാല് വർഷത്തെ കണക്കെടുത്ത് നോക്കിയാൽ മലയാള സിനിമയ്ക്ക് സ്ഥിരമായി വിജയം സമ്മാനിക്കുന്നത് ബേസിൽ ആണെന്ന് അറിയാൻ കഴിയും.  
 
തൊട്ടതെല്ലാം പൊന്ന് എന്ന് പറയുന്ന പോലെ ചെയ്യുന്ന പടങ്ങൾ എല്ലാം ഹിറ്റ്. അതിന്റെ സീക്രട്ട് എന്താണെന്ന് മറ്റ് പല യൂത്ത് നടന്മാരും ബേസിലിനോട് ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനപ്രിയ താരം എന്ന ടാഗ്‌ലൈൻ ഇനി ചേരുക ബേസിലിനാകും. നിലവിൽ മലയാള സിനിമയിലെ മിനിമം ഗ്യാരണ്ടിയുള്ള ഒരേയൊരു നായകൻ ആണ് ബേസിൽ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സൂക്ഷ്മദർശിനി അത് അടിവരയിടുന്നു. 
 
2020 മുതൽ 24 വരെയുള്ള ഈ നാല് വർഷത്തെ കണക്കെടുത്ത് നോക്കിയാൽ ബേസിൽ ജോസഫിന്റെ ഹിറ്റ് 7 സിനിമകളാണ്. ഒരുകാലത്ത് ബോക്സ് ഓഫീസിന്റെ പൾസ് അറിഞ്ഞ് സിനിമകൾ ചെയ്തിരുന്ന മോഹൻലാൽ, നിവിൻ പോളി തുടങ്ങിയവർ ബേസിലിന്റെ എങ്ങുമെത്താതെ നിലയുറപ്പിക്കുകയാണ്. ബേസിൽ മത്സരിക്കുന്നത് മമ്മൂട്ടിയോടാണ്. ഓരോ വർഷവും അപ്‌ഡേറ്റഡാകുന്ന മമ്മൂട്ടിക്കൊപ്പം. മമ്മൂട്ടിക്കും 7 ഹിറ്റുകളുണ്ട്. നിർമാതാക്കൾക്ക് നഷ്ടമുണ്ടാക്കാത്ത മിനിമം ഗ്യാരന്റി നടൻ എന്ന ടാഗ് നേടുക എന്നതും ചെറിയ കാര്യമല്ല.
 
2020 ൽ ജാനെമാൻ, 21 ൽ സംവിധായക കുപ്പായമണിഞ്ഞ് മിന്നൽ മുരളി. സിനിമ തിയേറ്റർ റിലീസ് ആയിരുന്നില്ലെങ്കിലും ഓ.ടി.ടി റിലീസ് ആയിട്ടാണെങ്കിലും നിർമാതാവ് പണം വാരി എന്ന് തന്നെ പറയാം. തന്നെ കണ്ട് പണമിറക്കുന്ന നിർമാതാക്കൾക്ക് നഷ്ടബോധം തോന്നരുത് എന്നൊരു വാശി ബേസിലിന് ഉള്ളത് പോലെ. ആ വാശി ഊട്ടി ഉറപ്പിക്കുന്ന സിനിമകളായിരുന്നു പിന്നീട് വന്നത്. 
 
2022 ൽ ബേസിലിന്റെ മാർക്കറ്റ് കൂടി. പാലത്ത് ജാൻവർ, ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങൾ ബേസിൽ ഒറ്റയ്ക്ക് തോളിലേറ്റി. വേറെയും ഒന്ന് രണ്ട് സിനിമകളിൽ സഹനടനായി അഭിനയിച്ചു. ഏകദേശം പത്ത് കോടിക്കടുത്ത് സിനിമ കളക്ട് ചെയ്തു. ബഡ്ജറ്റ് അനുസരിച്ച് നോക്കുകയാണെങ്കിൽ ഇത് ഹിറ്റാണ്. പിന്നാലെ ഇറങ്ങിയ ജയ ജയ ജയ ജയഹേ വമ്പൻ ഹിറ്റായിരുന്നു. വെറും 8 കോടി മുടക്കി നിർമിച്ച ഈ സിനിമ 50 കോടിക്കടുത്താണ് കളക്ഷൻ നേടിയത്.
 
2023 ഉം ബേസിലിന്റെ വർഷമാണ്. അഞ്ച് സിനിമകളിൽ അഭിനയിച്ചെങ്കിലും രണ്ട് എണ്ണമാണ് ബേസിലിനെ മാർക്കറ്റ് ചെയ്ത് റിലീസ് ആയത്. ഫാലിമിയും ഗുരുവായൂർ അമ്പലനടയിലും. ഇതിൽ ഗുരുവായൂർ പൃഥ്വിയുടെ കൂടി സിനിമയാണ്. ഫാലിമി 15 കോടിക്കടുത്ത് നേടിയപ്പോൾ, ഗുരുവായൂർ അമ്പലനടയിൽ 60 കോടിയിലധികം നേടി. ആ ലിസ്റ്റിലേക്ക് ഇനി സൂക്ഷമദർശിനിയും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

Coolie First Show in Tamil Nadu: 'മലയാളി കണ്ടിട്ടേ തമിഴര്‍ കാണൂ'; തമിഴ്‌നാട്ടില്‍ 'കൂലി' ആറ് മണി ഷോ ഇല്ലാത്തതിനു കാരണം?

Bigg Boss Malayalam Season 7: ബിഗ് ബോസില്‍ നിന്ന് ആദ്യ ആഴ്ചയില്‍ തന്നെ രഞ്ജിത്ത് പുറത്ത്; രേണുവിനു മോഹന്‍ലാലിന്റെ താക്കീത്

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വാതന്ത്യദിനം: 1090 പേർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

ടിടിഐ വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിൻ്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർക്കും

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും; നിരവധി പാലങ്ങളും റോഡുകളും ഒലിച്ചുപോയി

യുക്രെയിനിലെ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും: റഷ്യക്ക് ട്രംപിന്റെ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments