Publish Date: Tue, 12 Nov 2024 (09:50 IST)
Updated Date: Tue, 12 Nov 2024 (09:01 IST)
മലയാള സിനിമ ലോകത്ത് ഏറെ ജനപ്രീതി നേടിയ താരമാണ് ബേസില്‍ ജോസഫ്. സംവിധായകനായും നടനായും തിളങ്ങുന്ന ചുരുക്കം ചില ആളുകളിൽ ഒരാളാണ് ബേസിൽ. കഴിഞ്ഞ ദിവസം കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനലില്‍ ഫോര്‍സ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്സി ചാമ്പ്യന്മാരായിയിരുന്നു. ഫോര്‍സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജ് സുകുമാരനും, കാലിക്കറ്റ് എഫ്‌സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ ഉണ്ടായിരുന്നു.
സമ്മാനദാന ചടങ്ങില്‍ ഫോര്‍സ കൊച്ചിയുടെ താരങ്ങള്‍ക്ക് മെഡലുകള്‍ നല്‍കുന്ന സമയത്ത് ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ കളിക്കാരൻ അത് കണ്ടില്ല. പൃഥ്വിരാജിന് കൈ കൊടുത്ത ശേഷമാണ് താരം ബേസിലിന് കൈ നൽകിയത്. ആദ്യം കൈ നീട്ടിയപ്പോൾ ചമ്മിയെന്നു മനസിലായ ബേസില്‍ ആരും കാണാതെ കൈ പതിയെ താഴ്ത്തി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. കളിക്കാരൻ ബേസിലിന് കൈ നൽകുന്നത് മറ്റൊരു വീഡിയോയിൽ ആണുള്ളത്. ആദ്യത്തെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
വൈറല്‍ ആയ വീഡിയോയ്ക്ക് താഴെ ടൊവിനോ തോമസ് ചിരിക്കുന്ന ഇമോജി ഇട്ടത് സംഭവം കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ചു. അതിന് താഴെ ബേസില്‍ ടൊവിനോയ്ക്കുള്ള മറുപടിയും നല്‍കി നീ പക പോക്കുകയാണല്ലേടാഎന്നായിരുന്നു ബേസിലിന്റെ കമന്റ്. എന്നാല്‍ അതിന് മറുപടിയായി ടൊവിനോ എത്തിയിരിക്കുകയാണ്. കർമ്മ ഈസ് എ ബീച്ച് എന്ന മറുപടിയോടെ ഇരുവരും അത് അവസാനിപ്പിച്ചു.
മുന്‍പ് ടൊവിനോയുടെ പുതിയ ചിത്രത്തിന്റെ പൂജയ്ക്ക് ബേസില്‍ ജോസഫ് എത്തിയ സമയത്ത് പൂജാരി ആരതി നല്‍കിയപ്പോള്‍ കൈ നീട്ടിയ ടൊവിനോയെ കാണാതെ പൂജാരി പോയിരുന്നു. സംഭവം കണ്ട ബേസില്‍ താരത്തെ നോക്കി ചിരിക്കുകയും തുടര്‍ന്ന് പരിഹസിക്കുകയും ചെയ്ത വീഡിയോ അന്ന് വൈറല്‍ ആയിരുന്നു. ഏതായാലും അന്നത്തെ പക തീർക്കാൻ ടോവിനോയ്ക്ക് ഒരു അവസരം ലഭിച്ചിരിക്കുകയാണ്. ഇന്നലത്തെ സംഭവം സഞ്ജു സാംസൺ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ട് ഇന്ത്യ ഒന്നാകെ അറിയിച്ചിട്ടുണ്ട്.
നിഹാരിക കെ എസ്
Publish Date: Tue, 12 Nov 2024 (09:50 IST)
Updated Date: Tue, 12 Nov 2024 (09:01 IST)