Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണം റിലീസോ ? ബസൂക്ക ടീസര്‍ അപ്‌ഡേറ്റ്

Bazooka Official Teaser Releasing On August 15th

കെ ആര്‍ അനൂപ്

, ചൊവ്വ, 13 ഓഗസ്റ്റ് 2024 (19:41 IST)
ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. നടന്‍ മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമയായ ബസൂക്ക അപ്‌ഡേറ്റ് പുറത്ത്. ടീസര്‍ ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തുവരും. അന്നേദിവസം രാവിലെ 10 മണിക്കാണ് ടീസര്‍ എത്തുക.
 
ഡീനോ ഡെന്നിസ് ആണ് സംവിധാനം. മലയാളത്തില്‍ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തില്‍ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോന്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 
നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സഹ നിര്‍മാതാവ് - സഹില്‍ ശര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ - സൂരജ് കുമാര്‍

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍പ്രൈസ് അനൗണ്‍സ്‌മെന്റുമായി മമ്മൂക്ക, 'ബസൂക്ക'യുമായി ഓണം പിടിക്കാനെത്തുന്നു