Publish Date: Mon, 07 Mar 2022 (10:45 IST)
Updated Date: Mon, 07 Mar 2022 (10:53 IST)
മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയതായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു മലയാള സിനിമയ്ക്ക് ഇതേ വരെ ലഭിച്ച ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മ പര്‍വ്വത്തിനു ലഭിച്ചതെന്നാണ് വിവരം. എം.കെ.എസ് ഗ്രൂപ്പാണ് സ്വപ്‌നവിലയ്ക്ക് ഓവര്‍സീസ് റൈറ്റ് സ്വന്തമാക്കിയത്. സിനിമ ഓസ്‌ട്രേലിയയില്‍ അടക്കം മാര്‍ച്ച് 10 ന് സേഷം റിലീസ് ചെയ്യുമെന്നാണ് വിവരം.