Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസർ പുറത്ത് വിട്ടു; മമ്മൂട്ടി അതിശയിപ്പിക്കുമെന്ന് ആരാധകര്‍

കൊച്ചി , ശനി, 21 ഏപ്രില്‍ 2018 (08:03 IST)
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസർ പുറത്ത് വിട്ടു. മമ്മൂട്ടി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്ത് വിട്ടത്.

തിരുനാവായ മണപ്പുറത്ത് നടന്നിരുന്ന മഹോത്സവമായ മാമാങ്കത്തിന്റെ ചരിത്രം പറയുന്ന ചിത്രത്തില്‍ സത്രീ വേഷത്തിലടക്കം നാലു വ്യത്യസത ഗെറ്റപ്പുകളിലാണ് മെഗാതാരം എത്തുക.

നവാഗതനായ സജീവ് പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രശസ്ത തെന്നിന്ത്യൻ ഛായാഗ്രാഹകനായ ജിം ഗണേഷാണ്.

അടുത്ത വര്‍ഷം തുടക്കത്തില്‍ തിയറ്ററുകളിലെത്തുന്ന മാമാങ്കം നിര്‍മിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായും രണ്ടാം ഷെഡ്യൂള്‍ മെയ് 10ന് തുടങ്ങുമെന്നും മമ്മൂട്ടി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിക്ക് ശേഷം ഫഹദ് ഫാസിലും വില്ലനാകുന്നു!