Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാനുവിനെ പിന്നിലാക്കുമോ ഭാവന? കന്നഡത്തിലൂടെ വന്‍തിരിച്ചുവരവിന് മലയാളികളുടെ പ്രിയ നായിക

സിനിമയുടെ ട്രയിലറിന് പിന്നാലെ പുതിയ ഗാനമെത്തുമ്പോള്‍ ചര്‍ച്ചായായിരിക്കുന്നതും ഭാവനയുടെ പെര്‍ഫോര്‍മന്‍സ് ആണ്.

ജാനുവിനെ പിന്നിലാക്കുമോ ഭാവന? കന്നഡത്തിലൂടെ വന്‍തിരിച്ചുവരവിന് മലയാളികളുടെ പ്രിയ നായിക
, ബുധന്‍, 1 മെയ് 2019 (11:17 IST)
റീമേക്കുകള്‍ എപ്പോഴും ചര്‍ച്ചയാവുന്നത് ഒറിജിനലിനോളം എത്രത്തോളം മികവുണ്ടായി എന്നതിലും അഭിനേതാക്കളുടെ പ്രകടനങ്ങളിലെ താരതമ്യങ്ങളിലുമാണ്. തമിഴിലെ റൊമാന്റിക് സൂപ്പര്‍ഹിറ്റ് 96 കന്നഡയില്‍ 99 എന്ന പേരിലെത്തുമ്പോള്‍ വിജയ് സേതുപതിയും തൃഷയും ചെയ്ത റോളുകളില്‍ ഗണേഷും ഭാവനയുമാണ്.
 
വിവാഹശേഷം ഭാവന നായികയായി അഭിനയിക്കുന്ന സിനിമ കൂടെയാണ് 99. തമിഴില്‍ തൃഷ കയ്യടി വാങ്ങിയ കഥാപാത്രമായി കന്നഡയില്‍ എത്തുമ്പോള്‍ തൃഷയുടെ ജാനുവിനെ വെല്ലുന്ന പ്രകടനമാകുമോ ഭാവനയുടേത് എന്നാണ് ചര്‍ച്ച. സിനിമയുടെ ട്രയിലറിന് പിന്നാലെ പുതിയ ഗാനമെത്തുമ്പോള്‍ ചര്‍ച്ചായായിരിക്കുന്നതും ഭാവനയുടെ പെര്‍ഫോര്‍മന്‍സ് ആണ്.
 
ഭാവന കന്നഡയില്‍ ചെയ്ത റോമിയോ എന്ന ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഗണേഷായിരുന്നു ആ ചിത്രത്തിലും നായകന്‍. കന്നഡയിലെ ഹിറ്റ് ജോഡികള്‍ വീണ്ടുമെത്തുന്ന സിനിമയെന്ന നിലയില്‍ കൂടിയാണ് 99 പ്രേക്ഷകരിലെത്തിക്കുന്നത്. 99ലെ ആഗിദേ എന്ന ഗാനമാണ് പുറത്തുവന്നത്. തമിഴില്‍ ഗോവിന്ദ് വസന്തയുടെ ഈണത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്ന ഗാനങ്ങള്‍ കന്നഡ റീമേക്കിലെത്തുമ്പോള്‍ അര്‍ജുന്‍ ജന്യയുടെ സംഗീതത്തിലാണ്.
 
തമിഴിലേതിന് സമാനമായി റാം ജാനു എന്നീ പേരുകളിലാണ് കന്നഡയിലും കഥാപാത്രങ്ങള്‍. പ്രീതം ഗബ്ബിയാണ് സംവിധായകന്‍. മേയ് ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. കാതലേ കാതലേ എന്ന 96ലെ തീം സോംഗ് ആണ് അഗേയ്‌തേ അഗേയ്‌തേ എന്ന ട്രാക്കായി കന്നഡയില്‍ എത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇവരെ ഇനിയും വളരാൻ അനുവദിച്ചൂടാ, പാർവതിയെ ബാൻ ചെയ്യണം‘- യുവാവിന്റെ വൈറൽ കുറിപ്പ്