Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചതിച്ച് ആശാനേ ! അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിന് കേരളത്തില്‍ റിലീസിന് ഇല്ല

Bheemla Nayak

കെ ആര്‍ അനൂപ്

, വെള്ളി, 18 ഫെബ്രുവരി 2022 (10:24 IST)
അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കായ ഭീംല നായക് റിലീസിന് ഒരുങ്ങുന്നു.പാന്‍ ഇന്ത്യന്‍ റിലീസിയി എത്തുന്ന സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത്.
സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്ത സിനിമയ്ക്ക് ത്രിവിക്രം ശ്രീനിവാസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് കേരളത്തില്‍ റിലീസ് ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തെ ഒഴിവാക്കാനുള്ള കാരണം എന്തെന്ന് പുറത്തുവന്നിട്ടില്ല.മറ്റു ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്തിട്ടില്ലെന്നും പറയപ്പെടുന്നു.
കേരളത്തിലുള്ള പവന്‍ കല്യാണ്‍ ആരാധകര്‍ നിരാശയിലാണ്.
റീമേയ്ക്കില്‍ അയ്യപ്പനായി എത്തുന്നത് പവന്‍ കല്യാണാണ്. കണ്ണമ്മയായി തെലുങ്കില്‍ നിത്യ മേനോനാണ് വേഷമിടുന്നത്.റാണ ദഗ്ഗുബാട്ടിയാണ് കോശിയായി എത്തുന്നത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഭീംല നായക് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.റാണ ദഗ്ഗുബതിയുടെ ഭാര്യയായിട്ടാണ് സംയുക്ത എത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മകള്‍' സിനിമയില്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍, അനൂപ് സത്യന്‍ തിരക്കിലാണ്