Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ കള്‍ട്ട് ക്ലാസിക് ബിഗ് ബി തിയറ്ററുകളില്‍ വിജയമായിരുന്നില്ല ! അന്ന് മമ്മൂട്ടി ചിത്രത്തെ തകര്‍ത്തത് മോഹന്‍ലാല്‍

മമ്മൂട്ടിയുടെ കള്‍ട്ട് ക്ലാസിക് ബിഗ് ബി തിയറ്ററുകളില്‍ വിജയമായിരുന്നില്ല ! അന്ന് മമ്മൂട്ടി ചിത്രത്തെ തകര്‍ത്തത് മോഹന്‍ലാല്‍
, വ്യാഴം, 14 ഏപ്രില്‍ 2022 (09:21 IST)
2007 വിഷുവിന് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ബോക്സ്ഓഫീസില്‍ ഏറ്റുമുട്ടിയ കാഴ്ച ആരാധകര്‍ ഇന്നും മറന്നുകാണില്ല. സൂപ്പര്‍താര ചിത്രങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ ബോക്സ്ഓഫീസില്‍ അന്ന് കണ്ടത് തീപാറുന്ന പോരാട്ടം. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയും മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടോ മുംബൈയും ആയിരുന്നു ആ സിനിമകള്‍. ഇതില്‍ ബോക്സ്ഓഫീസ് വിജയം നേടിയത് ആരാണെന്ന് അറിയാമോ? 
 
2007ലെ വിഷു റിലീസുകളായിരുന്നു ഛോട്ടാ മുംബൈയും ബിഗ് ബിയും. ആദ്യം തിയറ്ററിലെത്തിയത് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈയായിരുന്നു. ഏപ്രില്‍ ആറിനായിരുന്നു ചിത്രം തിയറ്ററിലെത്തിയത്. കൃത്യം ഒരാഴ്ച കഴിഞ്ഞ് ഏപ്രില്‍ 13നായിരുന്നു ബിഗ് ബിയുടെ റിലീസ്. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഉള്ളതിനാല്‍ മോഹന്‍ലാല്‍ ചിത്രം ഛോട്ടോ മുംബൈ മികച്ച വിജയം നേടി. ഡാര്‍ക്ക് ഴോണറില്‍ പുറത്തിറങ്ങിയ ബിഗ് ബി ശരാശരി വിജയത്തിലൊതുങ്ങി. മലയാളത്തില്‍ ആദ്യമായിട്ടാണ് ബിഗ് ബി പോലൊരു സ്ലോ മോഷന്‍ ചിത്രം ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബി ആ സമയത്ത് തിയറ്ററുകളില്‍ വലിയ ചലനമുണ്ടാക്കിയില്ല. ഛോട്ടോ മുംബൈ മികച്ച ബോക്സ്ഓഫീസ് കളക്ഷന്‍ നേടുകയും ചെയ്തു. 
 
ബോക്സ്ഓഫീസില്‍ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും പില്‍ക്കാലത്ത് മമ്മൂട്ടിയുടെ ബിഗ് ബി ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ ഏറ്റവും സ്‌റ്റൈലിഷ് ആയ ചിത്രമെന്ന പേരെടുത്തു. മാത്രമല്ല ഐഎംഡിബി റേറ്റിംഗ് ബിഗ് ബിക്കൊപ്പമായിരുന്നു. ഛോട്ടാ മുംബൈയ്ക്ക് 6.9 റേറ്റിംഗ് ലഭിച്ചപ്പോള്‍ ബിഗ് ബിക്ക് ലഭിച്ചത് 7.5 റേറ്റിംഗ് ആയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്ക് പകരക്കാരിയായി എത്തിയ പുതുമുഖം: സ്മൃതി ഇറാനിയെ കുറിച്ച് ശ്വേത മേനോൻ