Webdunia - Bharat's app for daily news and videos

Install App

Bigboss Season 6 : ബിഗ്ബോസ് സീസണ് ആറിന് ഇന്ന് തുടക്കം, മത്സരാർഥികളായി ഇവരോ?

അഭിറാം മനോഹർ
ഞായര്‍, 10 മാര്‍ച്ച് 2024 (12:49 IST)
Bigboss season 6
മലയാളികള്‍ കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് ഇന്ന് തുടക്കം കുറിക്കാനിരിക്കുമ്പോള്‍ പുതിയ സീസണില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ ആരെല്ലാമാകുമെന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ബിഗ് ബോസ് ഫാന്‍ ഗ്രൂപ്പുകളില്‍ പല പേരുകളും സജീവമായി നില്‍ക്കുമ്പോള്‍ ബിഗ്‌ബോസ് മലയാളം സീസണ്‍ ആറില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളെ പറ്റി വിവരങ്ങള്‍ നല്‍കിയിരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന യൂട്യൂബ് ചാനല്‍.
 
17 പേരുകളാണ് ഈ യൂട്യൂബ് ചാനല്‍ പറയുന്നത്. പല പ്രെഡിക്ഷന്‍ ലിസ്റ്റുകളിലും ഉള്‍പ്പെട്ടിരുന്ന ഉപ്പും മുളകും സീരിയലിലൂടെ ശ്രദ്ധ നേടിയ ഋഷിയെന്ന മുടിയന്‍ ഈ ലിസ്റ്റിലുമുണ്ട്. രണ്ടാമതായി യമുനാ റാണിയുടെ പേരാണ് ചാനല്‍ പറയുന്നത്. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപ്‌സരയുടെ പേരാണ് മൂന്നാമതായുള്ളത്. ബ്യൂട്ടി വ്‌ളോഗറായ ജാസ്മി ജാഫറാണ് ലിസ്റ്റിലെ മറ്റൊരാള്‍. ആര്‍ട്ടിസ്റ്റായ ശ്രീരേഖയാണ് ലിസ്റ്റില്‍ ഇടം പിടിച്ച ഒരാള്‍.
 
സിജോ ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ സിജോ ടാന്‍സ് ജന്‍ഡര്‍ കാറ്റഗറിയില്‍ നിന്നും ജാന്‍ മണി എന്നിവരും ലിസ്റ്റിലുണ്ട്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ജാന്‍ മണി. കുടുംബ വിളക്ക് സീരിയലിലെ നടിയായ ശരണ്യ ആനന്ദും ഇത്തവണ ബിഗ്‌ബോസിലുണ്ടാകും. നടന്‍ ഗബ്രി ജോസും ബിബി ഹൗസിലെത്തുമെന്ന് ചാനല്‍ പറയുന്നു. കോമണര്‍മാരായി നിഷാന റസ്മിന്‍ എന്നിവരാണ് ഇത്തവണ ബിഗ്‌ബോസ് ഹൗസിലെത്തുക. ജിന്റോ ബോഡിക്രാഫ്റ്റിലെ ജിന്റോയും അസി റോക്കിയിലെ റോക്കി അസിയും ബിഗ്‌ബോസ് ഹൗസില്‍ കാണൂം.
 
അമ്മയറിയാതെ സീരിയലിലെ ശ്രീതുവും ദൃശ്യം ഉള്‍പ്പടെയുള്ള സിനിമകളില്‍ ഭാഗമായ അന്‍സിബ ഹസനും ബിഗ്‌ബോസിലെത്താന്‍ സാധ്യതയേറെയാണ്. ഇവരെ കൂടാതെ അര്‍ജുന്‍ ശ്യാം,സുരേഷ് മേനോന്‍ എന്നിങ്ങനെ രണ്ടുപേര്‍ കൂടി കാണാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ താന്‍ ഉദ്ദേശിക്കുന്ന വ്യക്തികളാണോ എന്നറിയില്ലെന്നും യൂട്യൂബ് ചാനല്‍ പറയുന്നു. സിംഗര്‍ കാറ്റഗറിയില്‍ കൊല്ലം ഷാഫി എത്താനും സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ലിസ്റ്റ് അവസാനിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments