Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് അനൌൺസ്‌മെന്റ്! മമ്മൂട്ടിയുടെ സി ബി ഐയിൽ വമ്പൻ ട്വിസ്റ്റ്, ഉടൻ ‘ആക്ഷൻ’ പറയുമെന്ന് മധു!

ബിഗ് അനൌൺസ്‌മെന്റ്! മമ്മൂട്ടിയുടെ സി ബി ഐയിൽ വമ്പൻ ട്വിസ്റ്റ്, ഉടൻ ‘ആക്ഷൻ’ പറയുമെന്ന് മധു!
, ചൊവ്വ, 1 ജനുവരി 2019 (15:59 IST)
മമ്മൂട്ടി വീണ്ടും സി ബി ഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരായി അഭിനയിക്കുന്ന സിബിഐയുടെ അഞ്ചാം ഭാഗം ഉടൻ സംഭവിക്കുമെന്ന് സംവിധായകൻ മധു. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത സിബിഐയുടെ ആദ്യ ഭാഗം വന്നത് 1988ലായിരുന്നു.  
 
അവസാനം 2005ലായിരുന്നു ചിത്രത്തിന്റെ നാലാംഭാഗമായ നേരറിയാന്‍ സിബിഐ പുറത്തിറങ്ങിയത്. അതിനു ശേഷം വീണ്ടും ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി ആരും സ്ഥിരീകരിച്ചിരുന്നില്ല. 
 
എന്നാല്‍ പുതുവത്സരദിനത്തില്‍ സിബിഐ സീരീസിന് അഞ്ചാം പതിപ്പ് ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണെന്ന് സംവിധായകന്‍ അറിയിച്ചു. സിബിഐ സീരീസിലെ രണ്ടു ചിത്രങ്ങള്‍ നിര്‍മിച്ച കെ മധുവിന്റെ തന്നെ നിര്‍മാണ കമ്പിനിയായ കൃഷ്ണകൃപയായിരുന്നു. ഇടവേളയ്ക്കു ശേഷം ഈ വര്‍ഷം രണ്ടു ചിത്രങ്ങള്‍ കൃഷ്ണകൃപ നിര്‍മിക്കുമെന്നും കെ മധു അറിയിച്ചു.
 
ഏറെക്കാലമായി സി ബി ഐ സീരീസിന്‍റെ അഞ്ചാം ഭാഗത്തേപ്പറ്റി പറഞ്ഞുകേള്‍ക്കുന്നുണ്ട്. കെ മധുവും എസ് എന്‍ സ്വാമിയും പല അഭിമുഖങ്ങളിലായി അഞ്ചാം സി ബി ഐയെക്കുറിച്ച് പറഞ്ഞു. എന്തായാലും ഒടുവില്‍ അത് സംഭവിക്കുകയാണ്. അടുത്ത വര്‍ഷം സി ബി ഐ സീരീസിലെ അഞ്ചാം ചിത്രം ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.  
 
webdunia
1988ലാണ് സിബിഐ സീരീസിലെ ആദ്യഭാഗം പിറന്നത് - ഒരു സിബിഐ ഡയറിക്കുറിപ്പ്. അത് ചരിത്രവിജയമായി. പിന്നീട് 89ല്‍ രണ്ടാം ഭാഗമെത്തി. ‘ജാഗ്രത’ എന്ന പേരിലെത്തിയ ആ സിനിമ അത്ര വിജയമായില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘സേതുരാമയ്യര്‍ സിബിഐ’ എന്ന പേരില്‍ മൂന്നാം ഭാഗമെത്തുന്നത്. അത് മെഗാഹിറ്റായി. 2005ല്‍ നാലാം ഭാഗമായ ‘നേരറിയാന്‍ സിബിഐ’ എത്തി. അത് ശരാശരി വിജയം നേടി.
 
“എനിക്ക് ഇന്‍സെക്യൂരിറ്റി ഒന്നുമില്ല. എന്‍റെ കോണ്‍‌ഫിഡന്‍സ് എന്നുപറയുന്നത് കൂടെയുള്ളവര്‍ തരുന്ന ഒരു കോണ്‍ഫിഡന്‍സാണ്. ഈ കഥ കേട്ടിട്ട് എന്‍റെ പ്രൊഡ്യൂസര്‍ പറഞ്ഞത് തനിക്ക് ഇനി ഈ സിനിമ ചെയ്യുന്നതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാനില്ല, ഐ ആം റെഡി എന്നാണ്. ഡയറക്ടര്‍ കെ മധു പറഞ്ഞത് ഇതുവരെ കേട്ട സി ബി ഐ കഥയെക്കാളും ഈ കഥയാണ് ഇഷ്ടപ്പെട്ടത്. ഇതിന്‍റെ ട്രീറ്റുമെന്‍റും ട്വിസ്റ്റും ടേണ്‍സുമാണ്. അതുകൊണ്ട് തനിക്ക് യാതൊരു ഭയവുമില്ല എന്നാണ്” - കുറച്ചുനാള്‍ മുമ്പ് എസ് എന്‍ സ്വാമി ചിത്രത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂക്കയ്ക്ക് കൊച്ചുകുട്ടികളുടെ സ്വഭാവം, ഇങ്ങനെയൊരു വാഹനപ്രേമിയെ കണ്ടിട്ടില്ല: ഉർവശി