Webdunia - Bharat's app for daily news and videos

Install App

Bigg Boss Malayalam Season 5: മോശം പെരുമാറ്റവുമായി അഖില്‍ മാരാര്‍, സെറീനയെ മുണ്ട് പൊക്കി കാണിച്ചത് വിവാദത്തില്‍; പുറത്താക്കണമെന്ന് ആരാധകര്‍

സ്ത്രീകളോട് തുടര്‍ച്ചയായി മോശമായി പെരുമാറുന്ന അഖില്‍ മാരാറിനെ ഉടന്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കണമെന്നാണ് ആരാധകര്‍ ഏഷ്യാനെറ്റില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ ആവശ്യപ്പെടുന്നത്

Webdunia
ബുധന്‍, 31 മെയ് 2023 (08:34 IST)
Bigg Boss Malayalam Season 5: അഖില്‍ മാരാറെ ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഷോയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് ആരാധകര്‍. സഹമത്സരാര്‍ഥിയായ സെറീനയെ അഖില്‍ മുണ്ട് പൊക്കി കാണിച്ചത് വിവാദമായിരിക്കുകയാണ്. ചൊവ്വാഴ്ചത്തെ ബിഗ് ബോസ് എപ്പിസോഡിലാണ് ഇത് കാണിച്ചത്. 
 
സ്ത്രീകളോട് തുടര്‍ച്ചയായി മോശമായി പെരുമാറുന്ന അഖില്‍ മാരാറിനെ ഉടന്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കണമെന്നാണ് ആരാധകര്‍ ഏഷ്യാനെറ്റില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ ആവശ്യപ്പെടുന്നത്. ഇത്രയും ടോക്സിക്കും സ്ത്രീ വിരുദ്ധനുമായ മത്സരാര്‍ഥി ബിഗ് ബോസ് മലയാളം ഷോയില്‍ ഇതുവരെ വന്നിട്ടില്ലെന്നും അഖിലിനെ അനാവശ്യമായി ഏഷ്യാനെറ്റ് പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
 
നേരത്തെയും സഹമത്സരാര്‍ഥികള്‍ക്കെതിരെ അഖില്‍ മോശമായി പെരുമാറിയിട്ടുണ്ട്. പലപ്പോഴായി അഖില്‍ സ്ത്രീ മത്സരാര്‍ഥികളോട് മോശം വാക്കുകള്‍ പറയുകയും അവരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ഭാര്യയെ അടിച്ചിട്ടുണ്ടെന്ന് അഖില്‍ പറഞ്ഞതും നേരത്തെ വിവാദമായിരുന്നു. അഖിലിനെ പോലൊരു മത്സരാര്‍ഥി ബിഗ് ബോസ് വീട്ടില്‍ തുടരുന്നത് ഷോയുടെ നിലവാര തകര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് ആരാധകരുടെ അഭിപ്രായം. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

25 കുട്ടികളോ അതില്‍ കുറവോ ഉള്ള കേരളത്തിലെ എച്ച്എസ് സ്‌കൂളുകള്‍ക്ക് സ്ഥിരം അധ്യാപക തസ്തിക നഷ്ടപ്പെടും

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം

ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ആറു വര്‍ഷത്തിനിടെ മരിച്ചത് 301 പേര്‍

സിദ്ദിഖിനു കുരുക്ക് മുറുകുന്നു; കുറ്റപത്രം ഉടന്‍

അടുത്ത ലേഖനം
Show comments