Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rajith Kumar and Robin Radhakrishnan: അവര്‍ എത്തിയത് വെറും അതിഥികള്‍ മാത്രമായി; ബിഗ് ബോസിലെ മത്സരാര്‍ഥികള്‍ അല്ല

Rajith Kumar and Robin Radhakrishnan: അവര്‍ എത്തിയത് വെറും അതിഥികള്‍ മാത്രമായി; ബിഗ് ബോസിലെ മത്സരാര്‍ഥികള്‍ അല്ല
, ചൊവ്വ, 16 മെയ് 2023 (10:51 IST)
Rajith Kumar and Robin Radhakrishnan: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ അപ്രതീക്ഷിതമായി മുന്‍ സീസണുകളില്‍ നിന്നുള്ള രണ്ട് മത്സരാര്‍ഥികള്‍ എത്തിയിരിക്കുകയാണ്. സീസണ്‍ രണ്ടിലെ മത്സരാര്‍ഥിയായ രജിത്ത് കുമാറും സീസണ്‍ നാലിലെ മത്സരാര്‍ഥിയായ റോബിന്‍ രാധാകൃഷ്ണനുമാണ് ഇപ്പോള്‍ ബിഗ് ബോസിലേക്ക് അതിഥികളായി എത്തിയിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഷോയില്‍ ഹോട്ടല്‍ ടാസ്‌ക്കാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ടാസ്‌ക്കിലേക്ക് അതിഥികളായാണ് രജിത്ത് കുമാറും റോബിനും എത്തിയിരിക്കുന്നത്. 
 
രജിത്തും റോബിനും സീസണ്‍ ഫൈവിലെ മത്സരാര്‍ഥികള്‍ ആയിരിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹോട്ടല്‍ ടാസ്‌ക് കഴിയുന്നതുവരെ ഇരുവരും അതിഥികളായി ബിഗ് ബോസ് ഹൗസില്‍ ഉണ്ടാകും. ഈ വീക്കില്‍ ടാസ്‌ക് അവസാനിക്കുന്നതോടെ ഇരുവരും വീട്ടില്‍ നിന്ന് പുറത്ത് പോകുമെന്നാണ് ബിഗ് ബോസുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, രജിത്തിനെയും റോബിനേയും മത്സരാര്‍ഥികള്‍ ആക്കരുതെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 


ബിഗ് ബോസ് സീസണ്‍ രണ്ടില്‍ സഹമത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് പുരട്ടി എന്ന കാരണത്താലാണ് രജിത്ത് കുമാറിനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. ബിഗ് ബോസ് സീസണ്‍ നാലില്‍ സഹമത്സരാര്‍ഥിയായ റിയാസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരിലാണ് റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കേണ്ടി വന്നത്. ഇങ്ങനെയുള്ള രണ്ട് പേര്‍ക്ക് ബിഗ് ബോസ് ഫൈവില്‍ വിസിബിലിറ്റി നല്‍കുന്നത് എന്തിനാണെന്നാണ് ആരാധകരുടെ ചോദ്യം. മോശം പ്രവൃത്തിക്ക് പുറത്താക്കപ്പെട്ട രണ്ട് പേര്‍ പിന്നീട് തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് പോലും ആത്മാര്‍ത്ഥമായി സമ്മതിച്ചിട്ടില്ല. അങ്ങനെയുള്ള രണ്ട് പേര്‍ക്ക് വീണ്ടും അവസരം നല്‍കുന്നതിലൂടെ ബിഗ് ബോസ് ചെയ്യുന്നത് സ്ത്രീവിരുദ്ധവും മനുഷ്യത്തവിരുദ്ധവുമായ കാര്യമാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. 
 
രജിത്തും റോബിനും ഉള്ള ഷോ ആരും കാണരുത് എന്നാണ് പ്രേക്ഷകരില്‍ മിക്കവരുടെയും അഭിപ്രായം. ബിഗ് ബോസ് ഫൈവ് ബഹിഷ്‌കരിക്കണമെന്നും ഏഷ്യാനെറ്റ് തിരുത്താന്‍ തയ്യാറാകണമെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നുണ്ട്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുതിപ്പ് തുടരുന്നു,2018 ഒമ്പതാം ദിന കളക്ഷന്‍ റിപ്പോര്‍ട്ട്