Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

Bigg Boss Season 5:അമ്മൂമ്മയ്ക്ക് വിളി,ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ശോഭ,റെനീഷ പറഞ്ഞത്

റെനീഷ

കെ ആര്‍ അനൂപ്

, ശനി, 29 ഏപ്രില്‍ 2023 (09:09 IST)
ബിഗ് ബോസ് വീട്ടിലെ സൗഹൃദ സംഘമാണ് റെനീഷ, അഞ്ജൂസ്, സെറീന. എന്തുകാര്യത്തിനും ഒന്നിച്ചു നിൽക്കാറുള്ള ടീമാണ് മൂവരും. എന്നാൽ കഴിഞ്ഞ ദിവസം ഇവർക്കിടയിലെ വഴക്കാണ് ശ്രദ്ധിക്കപ്പെട്ടത്.റെനീഷയുടെ അമ്മൂമ്മയ്ക്ക് അഞ്ജൂസ് വിളിച്ചപ്പോൾ അതിനൊന്നും പ്രതികരിക്കാതെ ഉളള റെനീഷയുടെ മൗനമാണ് ചർച്ചയാകുന്നത്. നേരത്തെ അഖില്‍ മാരാര്‍ അമ്മൂമ്മയ്ക്ക് വിളിച്ചതിനെതിരെ റെനീഷ ആയിരുന്നു കൂടുതൽ ശബ്ദമുയർത്തിയത്.
 
ഇതിലെ ഇരട്ടത്താപ്പ് ചോദിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ശോഭ. വഴക്ക് കഴിഞ്ഞ് അടുത്ത ദിവസം റെനീഷയോട് ശോഭ അമ്മൂമ്മയെ വിളിച്ചത് നീ കേട്ടിരുന്നോ എന്നാണ് ആദ്യം ചോദിച്ചത്. കേട്ടിരുന്നു എന്നാണ് മറുപടി നൽകിയത്.അഖില്‍ മാരാര്‍ ഇത്തരത്തില്‍ വിളിച്ചപ്പോള്‍ അതിനെതിരെ രൂക്ഷമായി പ്രതികരിച്ച വ്യക്തിയല്ലെ നീയെന്നും ഇപ്പോൾ ഇതിൽ എന്താ ഒന്നും പ്രതികരിക്കാത്തത് എന്നും നിന്‍റെ ഡബിള്‍ സ്റ്റാന്‍റ് അല്ലെ എന്നും ആണ് ശോഭ ചോദിക്കുന്നത്.
 
അതെന്റെ സുഹൃത്തിന് കൊടുത്ത സ്പേസ് ആണെന്നും സുഹൃത്തുക്കൾ ഇങ്ങനെ വിളിച്ചാൽ താൻ ക്ഷമിക്കും എന്നും അത് കേട്ടുകൊണ്ടിരിക്കും എന്നും എൻറെ അടുപ്പമുള്ളവർക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും റെനീഷ പറഞ്ഞു. ഇരട്ടത്താപ്പ് എന്നത് ചേച്ചിയുടെ ചിന്തയാണെന്നും ശോഭയോട് റെനീഷ പറഞ്ഞു. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Season 5 ശോഭ ടീമാണ് കളി ജയിക്കേണ്ടത്, ബിഗ് ബോസ് വീട്ടില്‍ പിന്നെ നടന്നത്