Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാണണമെന്ന് പറഞ്ഞു, അനിയനെപ്പോലെ കണ്ട് സാഗറിനോട് ജോജു പറഞ്ഞത്

കാണണമെന്ന് പറഞ്ഞു, അനിയനെപ്പോലെ കണ്ട് സാഗറിനോട് ജോജു പറഞ്ഞത്

കെ ആര്‍ അനൂപ്

, വ്യാഴം, 1 ജൂണ്‍ 2023 (08:30 IST)
ബിഗ് ബോസ് ഹൗസില്‍ നിന്നും ഈ അടുത്താണ് സാഗര്‍ സൂര്യ പുറത്തായത്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് താന്‍ അപ്പുറത്ത് പോകേണ്ടി വന്നതെന്ന് നടന്‍ പറഞ്ഞിരുന്നു. തന്നെ കാണണമെന്ന് ജോജു ജോര്‍ജ് ആവശ്യപ്പെടുകയും അദ്ദേഹത്തെ കാണാനായി പോയതുമായ അനുഭവം പങ്കുവെക്കുകയാണ് സാഗര്‍ സൂര്യ.
 
'വലിയ പ്രതീക്ഷകളായി മുന്നോട്ടു പോയ വഴികളില്‍ പാതിവെച്ചു എനിക്ക് മടങ്ങേണ്ടി വന്നെങ്കിലും, ആ നിമിഷത്തിലാണ് ജോജുചേട്ടന്‍ എന്നെ വിളിച്ചതും കാണണം എന്നു പറഞ്ഞതും, ജീവിതത്തില്‍ ഒരുപാടു ആള്‍ക്കാരെ കണ്ടിട്ടുടെക്കിലും ജോജുചേട്ടന്‍ സ്വന്തം അനിയനോട് പറയുന്നപോലെ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു തന്നു',-സാഗര്‍ സൂര്യ കുറിച്ചു.
 
ആദ്യം പതുക്കെ എനര്‍ജി സേവ് ചെയ്ത് മുന്നോട്ടു മലകയറും പോലെ കളിക്കാന്‍ ആയിരുന്നു തന്റെ പ്ലാനെന്നും അതില്‍ വിഷമം ഇല്ലെന്നും സാഗര്‍ പറഞ്ഞിരുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്തൊന്നും സിനിമയിലേക്ക് ഒരു മടക്കമില്ല: തീരുമാനത്തിലുറച്ച് ആമിർ ഖാൻ