Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വർഷം ബോക്സ് ഓഫീസിൽ ഒന്നാമതെത്തിയ ചിത്രത്തിന്റെ കളക്ഷൻ എത്രയെന്നറിയുമോ? 7800 കോടി!

പുലിമുരുകൻ ഒന്നുമല്ല, മലയാള സിനിമയ്ക്ക് എന്നു കഴിയും?

ഈ വർഷം ബോക്സ് ഓഫീസിൽ ഒന്നാമതെത്തിയ ചിത്രത്തിന്റെ കളക്ഷൻ എത്രയെന്നറിയുമോ? 7800 കോടി!
, ചൊവ്വ, 20 ഡിസം‌ബര്‍ 2016 (11:35 IST)
മോഹൻലാലിന്റെ പുലിമുരുകൻ എന്ന ബിഗ് ബജറ്റ് ചിത്രം 100 കോടി ക്ലബ്ബിൽ കയറിയതിന്റെ ആവേശത്തിലാണ് മലയാള സിനിമ. ആദ്യ 100 കോടി ക്ലബ്ബിൽ കയറുന്ന മലയാള സിനിമ എന്ന ഖ്യാതിയാണ് പുലിമുരുകന് സ്വന്തമായിരിക്കു‌ന്നത്. വർഷങ്ങൾ കാത്തിരുന്നിട്ടാണ് മലയാള സിനിമയ്ക്ക് ഇങ്ങനെയൊരു നേട്ടം ഉണ്ടായിരിക്കുന്നത്. അതേസമയം, നൂറ് കോടിയും ഇരുനൂറ് കോടിയും ഇന്ത്യൻ സിനിമയ്ക്ക് ഒരു വലിയ കാര്യമല്ലാതായി മാരിയിരിക്കുകയണ്. അമേരിക്കന്‍ ചലച്ചിത്രവ്യവസായം കഴിഞ്ഞാല്‍ ഇന്ന് പ്രമുഖസ്ഥാനവുമുണ്ട് ബോളിവുഡിന്.
 
പക്ഷേ മുതല്‍മുടക്കിന്റെയും നേടിയെടുക്കുന്ന ലാഭത്തിന്റെയും കാര്യത്തില്‍ ലോകത്തെ മറ്റ് സിനിമാ മേഖലകൾക്കും കാതങ്ങള്‍ മുന്നിലാണ് ഹോളിവുഡ് ഇപ്പോഴും. ഈ വര്‍ഷം ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് ഏറ്റവും വലിയ ലാഭം നേടിയ ഹോളിവുഡ് ചിത്രത്തിന്റെ കണക്ക് പരിശോധിച്ചാല്‍ ഞെട്ടിപ്പോവും. 115 കോടി ഡോളര്‍. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റിയാല്‍ 7817 കോടി രൂപ! കളക്ഷന്റെ കാര്യത്തില്‍ ഈ വര്‍ഷം ഒന്നാമതെത്തിയ ഈ ചിത്രം 'ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍' ആണ്. 
 
മലയാള സിനിമയ്ക്ക്, ഇന്ത്യൻ സിനിമയ്ക്ക് എന്നാണ് ഇതുപോലൊരു നേട്ടം സ്വന്തമാക്കാൻ കഴിയുക എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്. പക്ഷേ, ഇത്രയും ചെറിയ ഇൻഡസ്ട്രിയിൽ നിന്നും ഇത്രയും വലിയ വിജയം നേടാൻ കഴിഞ്ഞത് ചെറിയ കാര്യമൊന്നുമല്ലെന്നത് മലയാളികൾക്കറിയാം. എന്നാലും ഇതുപോലൊരു ഉയരത്തിലേക്ക് എന്നാണ് ഇന്ത്യൻ സിനിമയ്ക്ക് എത്താൻ കഴിയുക എന്നത് സ്വപ്നം മാത്രമാണോ എന്നും തോന്നിപ്പോകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാരൂഖിന്റെ ലൈലയായി സണ്ണി ലിയോൺ