‘ലാലേട്ടൻ എന്റെ ലഹരിയാണ്’- കണ്ണു നിറഞ്ഞ് ബിജു മേനോൻ

വ്യാഴം, 23 ഓഗസ്റ്റ് 2018 (13:45 IST)
നടനും സഹനടനും വില്ലനുമായി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ബിജു മേനോൻ. സംവിധായകർക്ക് ഏത് വേഷവും വിശ്വസ്തതയോടെ നൽകാൻ കഴിയുന്ന നടന്മാരിൽ ഒരാളാണ് ബിജു മേനോൻ. ആനന്ദ് ടി വിയുടെ ജനപ്രിയ നായകൻ എന്ന അവാർഡ് സ്വന്തമാക്കിയ ബിജു മേനോൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. 
 
‘ഇതിൽ കൂടുതൽ ഒരു സന്തോഷം എനിക്കില്ല എന്റെ ജീവിതത്തിൽ. ഇതയും വലിയൊരു നടനിൽ നിന്നും വാങ്ങാൻ കഴിഞ്ഞത് തന്നെ ഭാഗ്യം. സിനിമ കണ്ടത് മുതൽ ഞാൻ ആരാധിക്കുന്ന ഏറ്റവും മഹാനടന്റെ കൈയ്യിൽ നിന്നും ഇത് വാങ്ങാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം’- ബിജു മേനോൻ പറഞ്ഞു.
 
‘ലാലേട്ടൻ എന്റെ ലഹരിയാണെന്ന’ നടന്റെ വാക്കുകളെ ആരാധകർ കൈയ്യടികളോടെയാണ് ഏറ്റെടുത്തത്. മോഹൻലാലിന്റെ കൈകളിൽ  നിന്നുമാണ് ബിജു മേനോൻ അവാർഡ് ഏറ്റു വാങ്ങിയത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ചേസ് എ ക്രൂക്കഡ് ഷാഡോ’ റീമേക്ക് ചെയ്തു, നായകനും വില്ലനും മമ്മൂട്ടി തന്നെ!