Webdunia - Bharat's app for daily news and videos

Install App

ഒന്നിച്ചു അഭിനയിച്ചു, പ്രണയിച്ചു, ജീവിതസഖിയായി...താരദമ്പതികളുടെ പഴയ ചിത്രം

Webdunia
തിങ്കള്‍, 14 ജൂണ്‍ 2021 (12:58 IST)
മലയാള സിനിമയിലെ താരദമ്പതിമാരില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ബിജു മേനോനും സംയുക്ത വര്‍മയും. സിനിമയിലെ സൗഹൃദമാണ് ഇരുവരെയും പിന്നീട് ജീവിതത്തില്‍ ഒരുമിപ്പിച്ചത്. ഇരുവരുടെയും കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
സിനിമയിലെ സൗഹൃദം പ്രണയമാകുകയും പിന്നീട് ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. 2002 ലാണ് ഇരുവരും വിവാഹിതരായത്. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളിലാണ് ബുജു മോനോനും സംയുക്തയും നായികാനായകന്‍മാരായി അഭിനയിച്ചത്. മേഘമല്‍ഹാറിലെ ഇരുവരുടെയും അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലാല്‍ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. എന്നാല്‍, നായികാനായകന്‍മാര്‍ അല്ലായിരുന്നു. 
 
വിവാഹശേഷമാണ് സംയുക്ത സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്. കൈ നിറയെ ചിത്രങ്ങളുമായി ബിജു മേനോന്‍ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയും ചെയ്യുന്നു. സംയുകത വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. പൊതു പരിപാടികളിലും ചടങ്ങുകളിലും ബിജു മേനോനൊപ്പം സംയുക്തയും എത്താറുണ്ട്. ഇരുവരുടെയും കുടുംബചിത്രങ്ങള്‍ ആരാധകര്‍ വലിയ രീതിയില്‍ ഏറ്റെടുക്കുക പതിവാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

പോലീസുകാരന്റെ മരണം ആന്തരിക രക്തസ്രാവം മൂലമെന്ന് പ്രാഥമിക നിഗമനം; നെഞ്ചില്‍ ചവിട്ടിയെന്ന് ദൃക്‌സാക്ഷി

അടുത്ത ലേഖനം
Show comments