Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

Happy Birthday Biju Menon: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടന്‍ ബിജു മേനോന്റെ പ്രായം എത്രയെന്നോ?

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ബിജു മേനോന്‍ അഭിനയരംഗത്തേക്ക് കടന്നുവന്നത്

Biju Menon birthday and age
, വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (10:50 IST)
Biju Menon Birthday, age: വില്ലനായും സഹനടനായും നായകനായും മലയാള സിനിമയില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിജു മേനോന്‍ ജന്മദിന നിറവില്‍. 1970 സെപ്റ്റംബര്‍ ഒന്‍പതിന് തൃശൂരില്‍ ജനിച്ച ബിജു മേനോന്‍ ഇന്ന് 52-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. 
 
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ബിജു മേനോന്‍ അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് സിനിമാരംഗത്തും താരം സജീവമായി. 1999 ല്‍ പുറത്തിറങ്ങിയ പത്രത്തിലെ ഫിറോസ് എന്ന കഥാപാത്രം കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 
 
ഒരു മറവത്തൂര്‍ കനവ്, കണ്ണെഴുതി പൊട്ടുംതൊട്ട്, ചന്ദ്രനുദിക്കുന്ന ദിക്കില്‍, മില്ലേനിയം സ്റ്റാര്‍സ്, മഴ, മധുരനൊമ്പരക്കാറ്റ്, രണ്ടാം ഭാവം, മേഘമല്‍ഹാര്‍, ശിവം, പട്ടാളം, ചാന്ത്പൊട്ട്, ഡാഡികൂള്‍, മേരിയ്ക്കുണ്ടൊരു കുഞ്ഞാട്, ഓര്‍ഡിനറി, റണ്‍ ബേബി റണ്‍, റോമന്‍സ്, അനാര്‍ക്കലി, അയ്യപ്പനും കോശിയും തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. നടി സംയുക്ത വര്‍മ്മയാണ് ബിജുവിന്റെ ജീവിതപങ്കാളി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന്‍ വലുതായി, ഭാര്യയുടെ പിറന്നാള്‍,പുതിയ ഉയരങ്ങള്‍ തേടി സിജു വില്‍സണ്‍