Webdunia - Bharat's app for daily news and videos

Install App

സിനിമയിലെ സൗഹൃദം പ്രണയമായി; ബിജു മേനോനും സംയുക്തയും ജീവിതത്തില്‍ ഒന്നിച്ചത് ഇങ്ങനെ

ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

Webdunia
ശനി, 9 സെപ്‌റ്റംബര്‍ 2023 (14:10 IST)
കരിയറിലെ തുടക്കകാലത്ത് തന്നെ മികച്ച സിനിമകളില്‍ അഭിനയിച്ച് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് സംയുക്ത വര്‍മ. നടന്‍ ബിജു മേനോന്‍ ആണ് സംയുക്തയുടെ ജീവിതപങ്കാളി. 2002 ലാണ് ബിജു മേനോനും സംയുക്തയും വിവാഹിതരായത്. വിവാഹശേഷം സംയുക്ത സിനിമയില്‍ നിന്ന് പിന്‍വാങ്ങി. ഇപ്പോള്‍ ബിജുവിന്റെ ഏറ്റവും നല്ല സുഹൃത്തായും പങ്കാളിയായും തണലുപോലെ സംയുക്തയുണ്ട്. ഇരുവര്‍ക്കും ദഷ് ധര്‍മ്മിക് എന്നു പേരുള്ള മകനുണ്ട്.
 
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ആ ബന്ധം ദൃഢമായി. മേഘമല്‍ഹാര്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിലും നായകനും നായികയുമായാലോ എന്ന് ഇരുവര്‍ക്കും തോന്നിയത്. സിനിമയിലെ പോലെ പൈങ്കിളിയായിരുന്നില്ല തങ്ങളുടെ പ്രണയമെന്ന് ബിജു മേനോനും സംയുക്തയും പറയുന്നു. തങ്ങള്‍ പ്രണയത്തിലിരുന്ന കാലത്ത് അഞ്ച് മിനുറ്റില്‍ കൂടുതല്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്നാണ് താരദമ്പതികള്‍ വ്യക്തമാക്കുന്നത്. എന്നാണ് പരസ്പരം പ്രണയത്തിലായതെന്ന കാര്യം ഇപ്പോഴും അവര്‍ക്ക് അറിയില്ല.
 
ഇരുവരുടെയും പ്രണയത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ഒരു അനുഭവം സംയുക്ത പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ദാമ്പത്യ ജീവിതം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ഒരുപാട് ആയെങ്കിലും ബിജു മേനോന് താന്‍ കത്തെഴുതാറുണ്ട് എന്നാണ് സംയുക്ത പറഞ്ഞത്. ദൂരയാത്ര പോവുമ്പോള്‍ പറയാനുള്ളതെല്ലാം എഴുതി 'മിസ് യൂ' എന്ന് കുറിക്കും. എന്നിട്ട് അത് ബിജുവിന്റെ ബാഗില്‍ വെക്കും. അങ്ങനെയും ചില പ്രണയങ്ങള്‍ ഉണ്ടല്ലോ എന്നാണ് സംയുക്ത ചോദിക്കുന്നത്.
 
20-ാം വയസ്സില്‍ നായികയായി അരങ്ങേറിയ നടിയാണ് സംയുക്ത. ബിജു മേനോനെ വിവാഹം കഴിക്കുമ്പോള്‍ സംയുക്തയുടെ പ്രായം 23 ആയിരുന്നു. ബിജു മേനോനും സംയുക്തയും തമ്മില്‍ ഒന്‍പത് വയസ്സിന്റെ വ്യത്യാസമുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം പൂര്‍ത്തിയാക്കി, കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു : ഒരാളെ കാണാനില്ല

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ്

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ : ദമ്പതികൾ പിടിയിൽ

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments