ഷംന കാസിം ജീവിതത്തിലെ മനോഹരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. നടി ഇത്തവണത്തെ ബക്രീദ് ആഘോഷിച്ചത് കുഞ്ഞിനൊപ്പമായിരുന്നു. ഏപ്രിലില്‍ നാലിനാണ് ഷംനയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്.ഹംദാന്‍ എന്നാണ് കുഞ്ഞിന്റെ പേര്.ദുബൈയിലെ ആസ്റ്റര്‍ ആശുപത്രിയില്‍ വച്ചായിരുന്നു ഷംനയുടെ പ്രസവം. ഒരു കുഞ്ഞിന്റെ അമ്മയായ നടിയുടെ പ്രായം എത്രയാണെന്ന് അറിയാമോ ?
1989 മെയ് 23ന് ജനിച്ച നടിക്ക് 34 വയസ്സാണ് പ്രായം.ഷംനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.
കോസ്റ്റ്യൂം: ജസാഷ് ഡിസൈന്‍ സ്റ്റുഡിയോ
ചിത്രങ്ങള്‍: വിക്യാപ്‌റ്റേഴ്‌സ് ഫോട്ടോഗ്രാഫി
ആഭരണങ്ങള്‍: mini more.in
ഹെയര്‍സ്‌റ്റൈലിസ്റ്റ്: പൂജ ഗുപ്ത
പേഴ്സണല്‍ സ്റ്റാഫ്: പ്രണയ് കോഹ്ലി
ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു ഷംന വിവാഹിതയായത്.ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലി ആണ് ഭര്‍ത്താവ്.
നാനിയുടെ ആക്ഷന്‍ എന്റര്‍ടൈനര്‍ 'ദസറ'യില്‍ ഷംന കാസിം അഭിനയിച്ചിരുന്നു. ഏപ്രിലില്‍ ചിത്രം ഒ.ടി.ടി റിലീസ് ആയിരുന്നു.